# ‘ദുല്‍ഖറിനെ വിലക്കില്ല, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും’ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

- Link: https://ml.b4blaze.com/film-news/film-exhibitors-association-about-dulquer
- Published: 2022-03-23T16:12:40+05:30
- Author: Gargi

നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. നടനും
അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും വിലക്കില്ലെന്നാണ് സംഘടന
വ്യക്തമാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/xdulquer-salmaan-
theatre-release-november-1633743587.jpg.pagespeed.ic_.29oTNKyaLT-1.jpg?resize=960%
2C541&ssl=1)

സംഘടനയ്ക്ക് കീഴിലുളള തിയേറ്ററുകളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും
ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് നടന്ന എക്‌സിക്യൂട്ടീവ്
യോഗത്തിന് ശേഷമാണ് തീരുമാനം. അതേസമയം ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക്
യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന്‍
ഭാരവാഹികള്‍ അറിയിച്ചു. ഫിയോക്കില്‍ നിന്നും പലരും തിരിച്ചു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും
സംഘടന വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dileep.jpg?resize
=1200%2C799&ssl=1)

ഫാന്‍സ് ഷോ നിരോധിക്കണം എന്ന ഫിയോക്കിന്റെ നിലപാടിനെ സംഘടന രൂക്ഷമായി വിമര്‍ശിച്ചു.
സിനിമ വ്യവാസായത്തിന്റെ ഭാഗമാണ് ഫാന്‍സ് അസോസിയേഷന്‍. അതിനാല്‍ ഫാന്‍സ് ഷോ നടത്തുന്നതില്‍
എതിര്‍പ്പില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
