# വാലന്റൈൻസ്‌ഡേ വീക്കിൽ റീ റിലീസുമായി പ്രണവിനന്റെ ‘ഹൃദയം’

- Link: https://ml.b4blaze.com/film-news/film-hridayam-re-release-on-valentines-week
- Published: 2023-02-11T10:01:33+05:30
- Author: Ajay

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹൃദയം റി- റിലീസിനെത്തുന്നു.
വാലന്റൈൻഅനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും
സിനി റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ,
കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം സിനിമയുടെ ആദ്യ റിലീസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hrd.jpg?resize=1280%
2C720&ssl=1)

50 കോടി രൂപയോളം ചിത്രം കളക്ഷൻ നേടിയിരുന്ന സിനിമയാണ് ഹൃദയം. കല്യാണി പ്രിയദർശൻ, ദർശന
രാജേന്ദ്രൻ എന്നിവരാണ് ഹൃദയത്തിൽ നായികമാരായെത്തിയത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായിട്ടാണ്
പ്രണവ് ചിത്രത്തിൽ വേഷമിട്ടത്. അരുൺ നീലകണ്ഠൻ കടന്നു പോവുന്ന 17 വയസ് മുതൽ 30 വയസ് 
വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ
തിരക്കഥയും എഴുതിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hridyamm.jpg?resize
=1280%2C720&ssl=1)

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ഹൃദയം നിർമിച്ചത്. മെറിലാന്റ്
സിനിമാസിന്റെ എഴുപതാം വർഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണ് ഹൃദയം. മോഹൻലാൽ ചിത്രം
സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രം റീ റിലീസ് ചെയ്യുന്നതിന്റെ
ആഘോഷത്തിലാണ് ആരാധകർ. അതേ സമയം വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇംഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും
തമിഴിൽ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെയും ഹിന്ദിയിൽ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ
ലേ ജായേംഗെയും തമാഷയും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
