# ഒരിക്കലും ഞാന്‍ മയിലിനെ കറി വെയ്ക്കില്ല ; കാരണം വ്യക്തമാക്കി ഫിറോസ് ചുട്ടിപ്പാറ

- Link: https://ml.b4blaze.com/film-news/firoz-chuttippara-latest-video-goes-viral
- Published: 2021-11-16T08:15:19+05:30
- Author: Rahul

ഒട്ടേറെ ആരാധകരുള്ള ഒരു ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. കഴിഞ്ഞ ദിവസം മയിലിനെ 
കരി വെച്ച് കഴിക്കാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഫിറോസ് പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്കും
വിവാദങ്ങൾക്കുമാണ് വഴി വെച്ചത്. എന്നാൽ ഇന്നിപ്പോൾ ആ വിഷയത്തിൽ ഒരു ട്വിസ്റ്റ് ഒളിപ്പിച്ചുകൊണ്ട്
ഫിറോസ് എത്തിയിരിക്കുകയാണ്. “മയിലിനെ ആരെങ്കിലും കറി വെയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും
ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി
നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു’, ഫിറോസ് വീഡിയോയില്‍
പറയുന്നു. താന്‍ ഒരിക്കലും മയിലിനെ കറി വെയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താന്‍
പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ് വീഡിയോയിലൂടെ
പറഞ്ഞു. വാങ്ങിയ മയിലിനെ ഒരു പാലസിന് സമ്മാനിക്കുകയാണ്.” എന്നായിരുന്നു ഫിറോസ് ഇപ്പോൾ
പറയുന്നത്. “ഒരിക്കലും ഞാന്‍ മയിലിനെ കറി വെയ്ക്കില്ല. കാരണം, ഇത് ദേശീയമൃഗമാണ്. കഴിക്കാനുള്ള
സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക. അത്രയും മോശക്കാരല്ല
ഞങ്ങള്‍. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്. ഇതിനെ ആരും ഉപദ്രവിക്കില്ല. തൊടാന്‍
സാധിച്ചത് തന്നെ ഭാഗ്യമാണ്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. ഇത് ഒരു പാലസിന്
ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം.” എന്നും ഫിറോസ് തന്റെ പുതിയ വീഡിയോയിലൂടെ പറയുന്നു.
