# പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ ഇഷ്ടമുള്ളയാളാണ് സജ്‌ന!!! ആ ചിറക് വെട്ടിയിടാന്‍ എനിക്ക് ആഗ്രഹമില്ല- ഡിവോഴ്‌സ് വാര്‍ത്തയില്‍ ഫിറോസ് ഖാന്‍

- Link: https://ml.b4blaze.com/film-news/firoz-khan-about-divorce
- Published: 2023-12-07T20:29:59+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ ശ്രദ്ധേയരായ താരദമ്പതികളാണ് ഫിറോസ് ഖാനും സജ്നയും.
ഷോയിലൂടെ ഏറെ ആരാധകരെയാണ് താരങ്ങള്‍ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം സജ്‌ന നടത്തിയ
പരാമര്‍ശം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താനും ഫിറോസും വേര്‍പിരിയുകയാണെന്ന് സജ്‌ന
വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ഡിവോഴ്സിന് മാറ്റാരും കാരണമല്ലെന്നും സജ്‌ന പറഞ്ഞിരുന്നു.
ഇപ്പോഴിതാ തങ്ങള്‍ പിരിയുന്നതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഫിറോസ് ഖാനും.

ഒരു പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ ഇഷ്ടമുള്ളയാളാണ് സജ്‌ന. അവളുടെ ആഗ്രഹം ഒരു തെറ്റല്ല.
ആ സ്പേസ് നല്‍കുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. ഒരു പരിധി കഴിഞ്ഞാല്‍
അപകടമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് എന്റെ കുറവായിരിക്കാം, പക്ഷെ ഞാന്‍ അങ്ങനെയാണ്
പഠിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍ പറക്കാന്‍ എനിക്ക്
അനുവദിക്കാന്‍ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ
ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറക്കാന്‍ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാന്‍
ഞാന്‍ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് സ്‌നേഹത്തോടെ തങ്ങള്‍ തന്നെ എടുത്ത തീരുമാനമാണെന്ന്
ഫിറോസ് പറയുന്നു.
  പത്ത് വര്‍ഷത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയാണ്. അവള്‍ക്ക് ഞാന്‍
എന്താണെന്ന് അറിയാം. എനിക്കും അവള്‍ എന്താണെന്ന് അറിയാം. ഞങ്ങളെ സംബന്ധിച്ച് കരിയറിനുമൊക്കെ
ഇതായിരിക്കും നല്ലതെന്ന് തോന്നി. അവള്‍ ഇപ്പോള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ്
ഞാനും ആഗ്രഹിക്കുന്നത്. അതുപോലെ ചിലയിടങ്ങളില്‍ നമ്മള്‍ തോറ്റ് കൊടുക്കുന്നതാണ് നല്ലത്.
അതിന് ഒരു വിജയത്തിന്റെ സുഖമുണ്ടെന്നും താരം പറയുന്നു.

ഞാന്‍ തോറ്റവനാണ് എന്നല്ല, അവളുടെ ഇഷ്ടം ഞാന്‍ അംഗീകരിച്ചു, അതിന് സമ്മതിച്ചു. അതാണ്
ഞാന്‍ ഉദേശിച്ചത്. അവര്‍ക്ക് നല്ലത് വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പത്ത് വര്‍ഷമെന്ന്
പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ്. അത്രയും നാള്‍ എന്റെ കൂടെ ഉണ്ടായിരുന്ന
ആളല്ലേ, എന്നാണ് ഫിറോസ് പറയുന്നത്.
  കരിയര്‍ കാരണമല്ല വേര്‍പിരിയുന്നത്. അതില്‍ ഫോക്കസ്
നല്‍കണം എന്നാണ് പറഞ്ഞത്. കാരണം ഇനിയിപ്പോള്‍ ഒറ്റയ്ക്കുള്ള ഒരു യാത്ര ആണല്ലോ. ഇത്രയും
നാളും തന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു ആള്. അതിന്റെ പകുതി പോയി. ഒരാളും ഒരാള്‍ക്കും
പകരമാവില്ല. നാളെ മറ്റൊരാള്‍ ജീവിതത്തിലേക്ക് വന്നാലും സജ്നയ്ക്ക് പകരമാവില്ല. അവള്‍
പോയതില്‍ എനിക്ക് ദുഃഖമുണ്ട്. അഞ്ചാറ് മാസമായി ഈ ഡിവോഴ്‌സ് എന്ന പ്രോസസിലൂടെ പോവുകയാണെന്നും
ഫിറോസ് പറയുന്നു.  പിരിയുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വന്ന വ്യാജ വാര്‍ത്തകള്‍ക്കും
ഫിറോസ് മറുപടി നല്‍കി. ഞങ്ങള്‍ തമ്മില്‍ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് അവള്‍
ഈ ഫീല്‍ഡിലേക്ക് വരുന്നത്. കരിയറില്‍ ഞാന്‍ അവളെ വളര്‍ത്തി എടുക്കുകയായിരുന്നില്ലേ 
അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗികജീവിതത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ അതിലും
നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍
ഞങ്ങള്‍ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ വിളിയുണ്ടാകില്ല.
കാരണം, പറ്റിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ കാര്യമെന്നും
താരം വ്യക്തമാക്കി.
