# ബിഗ് ബോസ് ആദ്യം ലാലേട്ടനെ പുറത്താക്കണം!! ബിഗ് ബോസിന് അപ്പോള്‍ സല്യൂട്ട് കൊടുക്കും-ഫിറോസ് ഖാന്‍

- Link: https://ml.b4blaze.com/film-news/firoz-khan-against-bigboss-and-mohanlal
- Published: 2024-04-27T17:25:55+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ ആറാം സീസണ്‍
പുരോഗമിയ്ക്കുകയാണ്. വ്യത്യസ്ത തലങ്ങളിലുള്ള മത്സരാര്‍ഥികളുമായി രണ്ടുമാസത്തോട് അടുക്കുകയാണ്
ഷോ. മുന്‍ സീസണിലെ മത്സരാര്‍ഥിയായെത്തി ശ്രദ്ധേയനായ താരമാണ് ടെലിവിഷന്‍ അവതാരകനും നടനുമായ
ഫിറോസ് ഖാനും ഭാര്യ സജ്‌നയും.

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ മത്സരാര്‍ഥികള്‍ക്കെതിരെ തുടക്കം മുതലേ 
വലിയ വിമര്‍ശനമാണ് നേരിടുന്നത്. ഷോയെ കുറിച്ച് ഫിറോസ് ഖാന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഷോയില്‍ നിന്നും ആദ്യം പുറത്താക്കേണ്ടത് അവതാരകനായ മോഹന്‍ലാലിനെ ആണെന്ന് ഫിറോസ് പറയുന്നു.

ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും തന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും 
എന്നു പറഞ്ഞാണ് ഫിറോസ് ലാലേട്ടനെ വിമര്‍ശിക്കുന്നത്. ഷോയില്‍ മോഹന്‍ലാല്‍ പറയുന്നത്
എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍
പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ടെന്ന് ഫിറോസ് പറയുന്നു.

റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും
പ്രതിയാണ്. ബിഗ്‌ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക്
ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് പറയില്ലെന്നും താരം പറയുന്നു.

ലാലേട്ടനെയാണ് ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത്. ബിഗ് ബോസിന് അപ്പോള്‍ സല്യൂട്ട് കൊടുക്കും.
തന്റെ അനുഭവത്തില്‍ 100 ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്‌ക്രിപ്റ്റഡ്
അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാന്‍ പറയുന്നു.
