# ആദ്യ വിവാഹം പരാജയം; ആഗ്രഹിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ നല്‍കിയാണ് ഇക്ക എന്നെ ജീവിതത്തിലേക്ക് കൂട്ടിയത് !

- Link: https://ml.b4blaze.com/film-news/firoz-sajna-wedding-anniversary
- Published: 2021-10-26T05:46:54+05:30
- Author: Rahul

ബിഗ് ബോസ് മലയാളം, സീസൺ 3ൽ ഏറ്റവുമധികം ആരാധക പിന്തുണ നേടിയ താരമായിരുന്നു ഫിറോസ് സജ്‌ന.
വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരങ്ങൾ പിന്നീട് ബിഗ് ബോസ് വീടിനുള്ളിൽ എത്തിയ പ്രശ്ങ്ങൾ
ഉണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും പുറത്താക്കുകയായിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്നും
ഇറങ്ങിയതിനു ശേഷമാണു ഇരുവർക്കുമുള്ള ആരാധക പിൻതുണയെ കുറിച്ച് താരങ്ങൾ അറിഞ്ഞത്.    
എന്നാൽ ഇന്നിപ്പോൾ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കുകയാണ്. കേക്ക് കട്ട് ചെയ്തും
പരസ്പരം സമ്മാനങ്ങൾ നൽകിയുമാണ് ഒരുവരും വിവാഹ വാർഷികം ആഘോഷിക്കുന്നത്. ഇരുവരുടേതും 
രണ്ടാം വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇരുവരുടേയും
ആദ്യ വിവാഹം പരാജയമായിരുന്നു.ആഗ്രഹിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ നല്‍കിയാണ് 
ഇക്ക തന്നെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്. അദ്ദേഹം ജീവിതത്തിലേക്ക് വന്നതോടെയാണ്
പ്രണയം ശരിക്കും ആസ്വദിച്ച് തുടങ്ങിയത്. ഏഴ് വർഷത്തെ ജീവിതത്തിൽ തന്റെ രണ്ട് കണ്ണുകൾ
പോലെയാണ് ഫിറോസും മക്കളും തന്റെ മാതാപിതാക്കളും. എല്ലാ ഫ്രീഡവും ഇക്ക തരാറുണ്ട്. ” 
എന്നായിരുന്നു ഫിറോസിനെ കുറിച്ച് സജ്‌ന പറഞ്ഞത്. ഇപ്പോൾ ദമ്പതികൾക്ക് മൂന്നുമക്കളാണുള്ളത്.
