# ‘ഫൈവ് ഫിംഗര്‍സ്’ വീണ്ടും ഒത്തുകൂടി!!! നോവായി ശരത്

- Link: https://ml.b4blaze.com/film-news/five-fingers-meeting
- Published: 2022-09-03T23:12:28+05:30
- Author: Anu

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഓട്ടോഗ്രാഫ്’ സീരിയല്‍ നൊസ്റ്റാള്‍ജിയയാണ്.
ഫൈവ് ഫിംഗര്‍സ് അത്രമേല്‍ ഹൃദയങ്ങള്‍ കീഴടക്കിയ കൂട്ടുകാരാണ്. ടീനേജ്കാരുടെ ഹൃദയങ്ങള്‍
കീഴടക്കിയ പരമ്പര സൂപ്പര്‍ഹിറ്റായിരുന്നു.
  ഫൈവ് ഫിംഗര്‍സായി മൃദുലയും ജെയിംസും നാന്‍സിയും
സാമും രാഹുലും എല്ലാം പ്രേക്ഷക മനസ്സില്‍ കയറിക്കൂടി. ‘ഓട്ടോഗ്രാഫ്’ സീരിയല്‍ അവസാനിച്ചതോടെ
താരങ്ങള്‍ വലുതാവുകയും ചെയ്തതോടെ ചിലരൊക്കെ അഭിനയത്തില്‍ തുടര്‍ന്നു. ചിലര്‍ കുടുംബങ്ങളില്‍
ഒതുങ്ങി.

ഇപ്പോഴിതാ സീരിയലിലെ താരങ്ങളായിരുന്ന ജെയിംസും നാന്‍സിയും മൃദുലയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷം മൂവരെയും ഒരുമിച്ച് ആരാധകര്‍ കാണുകയാണ്.
  സീരിയലില്‍
ജെയിംസ് ആയി അഭിനയിച്ചത് രഞ്ജിത്ത് രാജ് ആണ്. ഓട്ടോഗ്രാഫിനു ശേഷം രഞ്ജിത്ത് പല സീരിയലുകളിലും
അഭിനയിച്ചു ഇപ്പോഴും സജീവമാണ്. കബനി എന്ന സീരിയലിലും സത്യാ എന്ന പെണ്‍കുട്ടി എന്ന സീരിയലിലും
താരം അഭിനയിച്ചിട്ടുണ്ട്. വിവാഹിതനാണ് താരം.

സീരിയലില്‍ സാം എന്ന കഥാപാത്രമായി എത്തിയ അംബരീഷും അഭിനയത്തില്‍ സജീവമാണ്. അവതാരകനായി
എത്തി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന താരമാണ് അംബരീഷ്.
  മൃദുലയായി എത്തിയത് നടി
ശ്രീക്കുട്ടി ആയിരുന്നു. ശ്രീക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സീരിയല്‍ ആയിരുന്നു 
ഓട്ടോഗ്രാഫ്. ഓട്ടോഗ്രാഫ് ക്യാമറമാന്‍ മനോജിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഭര്‍ത്താവിന്റെയും
മക്കളുടെയും കൂടെ കുടുംബജീവിത്തിനാണ് താരം പ്രാധാന്യം കൊടുക്കുന്നത്.

നാന്‍സി എന്ന കഥാപാത്രമായെത്തിയത് സോണിയ മോഹന്‍ ആയിരുന്നു. സോണിയയും അഭിനയത്തില്‍ നിന്നും
വിട്ടുനിന്നു. ഭര്‍ത്താവും കുടുംബവുമായി ജീവിക്കുകയാണ് താരം.
  അതേസമയം, രാഹുല്‍ എന്ന
കഥാപാത്രത്തെ അവതരിപ്പിച്ച ശരത് നോവോര്‍മ്മയായിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍
പോകുന്നതിനിടെ വാഹനാപകടത്തില്‍ താരം മരണപ്പെട്ടു. താരത്തിന്റെ ബൈക്ക് ടിപ്പറുമായി ഇടിക്കുകയായിരുന്നു.
ഇരുപത്തി മൂന്നാം വയസിലാണ് താരം അഭിനയത്തോടും ജീവിതത്തോടും വിട പറഞ്ഞത്.
