# സംവിധാനം പഠിക്കാൻ സത്യൻ അന്തിക്കാടിന്റെ ശിഷ്യനാകുവാനൊരുങ്ങി മുൻ ഡിജിപി

- Link: https://ml.b4blaze.com/film-news/former-dgp-ready-to-become-a-disciple-of-sathyan-anthikkad
- Published: 2021-10-22T11:45:24+05:30
- Author: Rahul

സംവിധാനം പഠിക്കുവാൻ മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റകാകുവാൻ
തയ്യാറെടുത്ത് മുന്‍ ഡിജിപി ഋഷിരാജ് സിങ്. ജയറാം മീരാ ജാസ്‍മിൻ എന്നിവർ കേന്ദ്ര കഥാപാത്രമായി
എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലാണ്
സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി ഋഷിരാജ് സിംഗ്‌ എത്തിയിരിക്കുന്നത്.
അത് കൊണ്ട് സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിൽ എല്ലാംവരും ദിവസവും ഋഷിരാജ് സിങ് എത്താറുണ്ട്.
സിനിമയിലെ മറ്റ് അസിസ്റ്റന്റുമാരുടെ പേനയും കടലാസുമായി ജോലി ചെയ്യുകയും.നിലവിലെ ഓരോ
ഷോട്ടിന്റെയും നോട്ട് എടുക്കുകയും ചെയ്യുന്നുണ്ട്.

![Rishiraj Singh2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Rishiraj-
Singh2.jpg?resize=768%2C400&ssl=1)

Rishiraj Singh2

ചെറുപ്പം മുതലേ സിനിമ എന്നത് ഏറ്റവും വലിയ ഒരു മോഹം തന്നെയാണ്.ഓരോ ദിവസവും ഒരു ചിത്രമെങ്കിലും
കണ്ടതിന് ശേഷമാണ് ഉറങ്ങുന്നത്.ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ചതിന് ശേഷം സിനിമ 
എന്നത് ഏറ്റവും ഗൗരവമായി തന്നെ എടുത്തിരുന്നു.അതിന് ശേഷമാണ് സിനിമയെ കുറിച്ച് പഠിക്കുവാനും
സമയം കിട്ടിയത്.അത് കൊണ്ട് അതിന് വേണ്ടി ആദ്യ൦ വിളിച്ചത് മലയാളത്തിന്റെ പ്രിയ താരം 
ശ്രീനിവാസനെയാണ്.ഏറ്റവും കൂടുതൽ പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ കൂടെ പഠിക്കണമെന്നും
അതിന് പറ്റിയാൾ സത്യൻ തന്നെയാണെന്നാണ്  ശ്രീനിവാസനാണ് പറഞ്ഞതെന്ന് മുൻ ഡിജിപി വ്യക്തമാക്കുന്നു.

![Rishiraj Singh3](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Rishiraj-
Singh3.jpg?resize=784%2C408&ssl=1)

Rishiraj Singh3

അതെ പോലെ തന്നെ നടൻ ശ്രീനിവാസൻ തന്നെയാണ് സത്യൻ അന്തിക്കാടിനെ  ഫോണിൽ വിളിച്ച് കൊണ്ട്
ഡിജിപി ഋഷിരാജ് സിങ്ങിനെ കൂടി ഈ സിനിമയിൽ ഉൾപ്പെടുത്താമോയെന്ന് ചോദിച്ചത്.വളരെ ഏറെ 
താല്‍പര്യത്തോട് കൂടി തന്നെയാണ്‌ ഋഷിരാജ് സിങ് സംവിധാനം പഠിക്കുന്നതെന്നും അത് കണ്ടു
കൊണ്ട് തന്നെയാണ് ഈ സിനിമയിൽ പങ്കാളി ആയതെന്നും സത്യൻ അന്തിക്കാട് പറയുന്നു.വളരെ വിശദമായ
തന്നെ സിനിമ പഠിച്ചതിന് ശേഷം മാത്രമേ സിനിമ സംവിധാനം ചെയ്യുകയുള്ളൂവെന്നും ആദ്യത്തെ
സിനിമ മലയാളം തന്നെ ആയിരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കുന്നു.

 
