# സിനിമ നിര്‍മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്തു! ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കേസ്!!

- Link: https://ml.b4blaze.com/film-news/fraud-case-against-babu-raj-vani-viswanath
- Published: 2022-07-18T08:51:30+05:30
- Author: Sreekumar

സിനിമാ നിര്‍മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ സംഭവത്തില്‍ സിനിമാ താരദമ്പതികളായ
നടന്‍ ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവര്‍ക്കെതിരെ കേസ്. സിനിമാ നിര്‍മാണത്തിനെന്ന
പേരില്‍ മൂന്നു കോടിയിലേറെ രൂപ തട്ടിയെടുത്തന്നെ ആരോപണത്തിലാണ് ഇരുവര്‍ക്കും എതിരെ 
വഞ്ചനാ കുറ്റം ചുമത്തിയിരിക്കുന്നത്. തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയാണ് താരദമ്പതികള്‍ക്ക്
എതിരെയുള്ള കേസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/baburaj-vani.jpg?
resize=540%2C669&ssl=1)

ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്. 2018ല്‍ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയെ ചൊല്ലിയാണ്
ഈ കേസ് വന്നിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാണത്തിനായി ബാബു രാജും വാണിവിശ്വനാഥും 
3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് റിയാസിന്റെ പരാതിയില്‍ പറയുന്നത്.

![baburaj life story](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/
baburaj-life-story.jpg?resize=960%2C540&ssl=1)

സിനിമ റിലീസായ ശേഷം നല്‍കിയ പണവും ലാഭ വിഹിതവും നല്‍കാം എന്ന് വാഗ്ദാനം നല്‍കിയിരുന്നവത്രെ.
എന്നാല്‍ ഇത് നടക്കാതിരുന്നതോടെയാണ് പരാതിക്കാരന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക്
പരാതി നല്‍കിയത്. ഈ കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കേസ് ഒറ്റപ്പാലം
പോലീസില്‍ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/baburaj-about-direction.
jpg?resize=960%2C540&ssl=1)

2017ല്‍ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി ഘട്ടങ്ങളിലായാണ് ബാബുരാജ് പണം കൈപറ്റിയിരുന്നത്.
സിനിമയെ കുറിച്ചും പണമിടപാടിനെ കുറിച്ചും എല്ലാം തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ 
വെച്ചാണ് ചര്‍ച്ചകള്‍ നടന്നത് എന്നും വിവരമുണ്ട്. താരദമ്പതികള്‍ക്ക് എതിരെ എടുത്ത വഞ്ചനാകുറ്റത്തിനുള്ള
കേസില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
