# പ്രണയനായകനിൽ നിന്നും നിഗൂഢതകളുടെ ‘സാമുവലി’ലേക്ക്; ‘ഭൗമ’യിലെ ഞെട്ടിക്കുന്ന പ്രകടനത്തിന് കൈയ്യടി നേടി വിനീത്!

- Link: https://ml.b4blaze.com/film-news/from-romantic-lead-to-the-enigmatic-samuelvineeth-earns-applause-for-his-stunning-performance-in-bhouma
- Published: 2026-11-14T14:44:44+05:30
- Author: Soorya S

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിച്ച ഗോഥിക് മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’യിൽ‘
സാമുവൽ’ എന്ന നിഗൂഢ കഥാപാത്രമായി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് നടൻ വിനീത്.
ഹൈറേഞ്ചിലെ ‘റോസ് വില്ല’ എന്ന എസ്റ്റേറ്റ് ബംഗ്ലാവിന്റെ പരിപാലകനായാണ് താരം എത്തുന്നത്.
പ്രായവ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സാമുവലിന്റെ
രൂപഭാവങ്ങളെയും, ശബ്ദനിയന്ത്രണത്തെയും, കണ്ണുകളിലെ ദുരൂഹതയെയും അതീവ സൂക്ഷ്മതയോടെയാണ്
വിനീത് അവതരിപ്പിച്ചിരിക്കുന്നത്.

‘എക്കോ’, ‘സർവ്വം മായ’, ‘റോസ്‍ലിൻ’ എന്നിവയ്ക്ക് പിന്നാലെ വിനീതിലെ അഭിനേതാവിനെ വെല്ലുവിളിക്കുന്ന
മറ്റൊരു മികച്ച കഥാപാത്രമായാണ് സാമുവൽ വിലയിരുത്തപ്പെടുന്നത്. ശരൺ വേലായുധന്റെ മികച്ച
ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ ഭീതിജനകമായ അന്തരീക്ഷത്തെ
കൂടുതൽ മികവുറ്റതാക്കുന്നു. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച ഈ ഡാർക്ക്
മിസ്റ്ററി ത്രില്ലർ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
