# ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയയുടെ സ്വപ്‌നം സഫലമാക്കി ഗബ്രി!!

- Link: https://ml.b4blaze.com/film-news/gabri-opened-dream-jim
- Published: 2024-05-06T20:43:26+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശോജ്വലമായി മുന്നേറുകയാണ്. ഷോയില്‍ ആദ്യദിനം മുതല്‍ പ്രേക്ഷക
ശ്രദ്ധ നേടിയ മത്സരാര്‍ഥി ഗബ്രി കഴിഞ്ഞയാഴ്ച പുറത്തായിരിക്കുകയാണ്. ഷോയില്‍ വൈറലായ 
കോംമ്പോയായിരുന്നു ഗബ്രി-ജാസ്മിന്‍. ആദ്യദിനം മുതല്‍ വിമര്‍ശകരെയുമുണ്ടാക്കിയിരുന്നു.
ഇതുവരെ പവര്‍ റൂമിന്റെ ബലത്തില്‍ മുന്നോട്ടുപോയ മത്സരാര്‍ഥിയായിരുന്നു ഗബ്രി.
  ഷോയില്‍
നിന്നും പുറത്തായെങ്കിലും പിറ്റേന്ന് തന്നെ തന്റെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് 
ഗബ്രി. സ്വന്തം ജിം ആരംഭിച്ചിരിക്കുകയാണ് ഗബ്രി. ജിം തുടങ്ങുന്നതിനെ കുറിച്ച് ഗബ്രി
ഷോയില്‍ പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു ജിമ്മിന്റെ ഉദ്ഘാടനം. അങ്കമാലി എം എല്‍ എ റോജി
എം ജോണ്‍ ആണ് ഗബ്രിയുടം ജിം ഉദ്ഘാടനം ചെയ്തത്.  ചെറിയൊരു സംരംഭമാണ് ഇത്. പപ്പയ്ക്ക്
വയ്യാതിരുന്ന സമയത്ത് അദ്ദേഹം ജിമ്മില്‍ വര്‍ക്കൗട്ട് ആരംഭിച്ചിരുന്നു. ആ സമയത്ത് തോന്നിയ
ഒരു കാര്യമാണ് സ്വന്തമായി ഒരു ജിം തുടങ്ങണം എന്നത്. വെറുതെ മെമ്പര്‍ഷിപ്പ് ഫീസ് കൊടുത്തിട്ട്
പോകാതിരിക്കുന്നതിന് പകരം ബാക്കിയുള്ളവരും അവിടെ വന്ന് വര്‍ക്കൗട്ട് ചെയ്‌തോളും. നമുക്കും
ഇടയ്ക്ക് വന്ന് ചെയ്യാമല്ലോ എന്ന് തോന്നിയെന്നും ഉദ്ഘാടന ശേഷം ഗബ്രി പറഞ്ഞു.  ഞാന്‍
പുറത്തായി എത്തിയ ദിവസം തന്നെ ഉദ്ഘാടനം സംഭവിച്ചത് ആകസ്മികമാണ്. ഉദ്ഘാടനത്തിനായി അവര്‍
ഇതേ ദിവസം നേരത്തേ പ്ലാന്‍ ചെയ്ത് വച്ചിരുന്നു. ജിന്റോ ചേട്ടന്‍ വരുമ്പോള്‍ ഒരു ദിവസം
തീര്‍ച്ചയായും കൊണ്ടുവരണമെന്നും ഗബ്രി പറഞ്ഞു.
