# സിനിമകളെ തകർക്കാനും, വളർത്താനും ഒരു മാഫിയ സംഘം ഉണ്ട്, ഗണേഷ് 

- Link: https://ml.b4blaze.com/film-news/ganesh-kumar-about-in-critickal-youtuber
- Published: 2023-02-25T16:58:46+05:30
- Author: Suji

ഇപ്പോൾ നടൻ കെ ബി ഗണേഷ് കുമാർ ചില യൂട്യൂബർമാരെ  കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ
സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സിനിമകളെ വളർത്താനും, തകർക്കാനും ഒരു മാഫിയ സംഘം സിനിമകളിൽ
തന്നെയുണ്ട് താരം പറയുന്നു. പണം കൊടുത്തു കഴിഞ്ഞാൽ യു ട്യൂബെരുമാർ ചില സിനിമകളെ വാഴ്ത്തും,
എന്നാൽ ചില സിനിമകളെ അവർ നികൃഷ്ടം ആക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ganesh-kumar1.jpg?
resize=760%2C443&ssl=1)

സിനിമയിൽ അങ്ങനെയുള്ള ഒരു മാഫിയ സംഘടന ഉണ്ട്, ഒരു കോടിരൂപ കൊടുത്തു കഴിഞ്ഞാൽ യു ട്യൂബെരുമാർ
ആ സിനിമയെ നല്ലതാക്കി കാണിക്കും, എന്നാൽ മറ്റുള്ള സിനിമകളുടെ ഇമേജ് തന്നെ നഷ്ടപ്പെടും.
അഥവാ പണം കൊടുത്തില്ലെങ്കിൽ ആ പടം മോശമാക്കി കാണിക്കാനും അവർക്ക് ഒരു മടിയുമില്ല നടൻ
പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ganesh-kumar2.jpg?
resize=492%2C315&ssl=1)

പണം വാങ്ങി ആദ്യ ദിവസം തന്നെ ഇവരുടെ ആളുകളെ തീയറ്ററിൽ കയറ്റി അനുകൂലം അഭിപ്രയം പറയിപ്പിക്കും.
ഇതിനു പിന്നിൽ ശക്തമായ ഒരു ഗൂഢാലോചന സംഘടന തന്നെയുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തിൽ
താൻ ഈ കാര്യം ചർച്ച ചെയ്യുമെന്നും ഗണേഷ് കുമാർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ganesh-kumar3.jpg?
resize=625%2C541&ssl=1)
