# സിനിമാ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് നേരിലേക്ക് വിളിച്ചത്!!! ഗണേഷ് കുമാര്‍

- Link: https://ml.b4blaze.com/film-news/ganesh-kumar-about-neru-movie
- Published: 2023-12-25T13:09:48+05:30
- Author: Anu

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും ശ്രദ്ധേയനാണ് കെ.ബി ഗണേഷ് കുമാര്‍. രണ്ട് കര്‍മ്മ
മണ്ഡലങ്ങളും നന്നായിട്ട് തന്നെ ഗണേഷിന് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. 
തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന നേരില്‍ ഗണേഷ് കുമാറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നതെന്ന്
ഗണേഷ് കുമാര്‍ പറയുന്നു.
  സിനിമാ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന 
സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നതെന്ന് ഗണേഷ് കുമാര്‍ പറയുന്നു. നേരിന്റെ കഥ
കേട്ടപ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഒരു
വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്‌നമുണ്ടായതോടെ എത്താന്‍ പറ്റുമോ സാധിക്കുമോ
എന്ന ആശങ്കയുണ്ടായിരുന്നു.  എന്നാല്‍ അക്കാര്യം അറിഞ്ഞതോടെ മോഹന്‍ലാല്‍ കന്നഡ ചിത്രത്തിന്റെ
തീയതി മാറ്റി വെച്ച് എത്തിയതോടെ ചിത്രീകരണം നേരത്തെയാക്കിയെന്ന് ഗണേഷ് കുമാര്‍ പറയുന്നു.
ഇനി മുതല്‍ നേര് പോലുള്ള നല്ല സിനിമകളെ ചെയ്യുന്നുള്ളു എന്നും ഗണേഷ് കുമാര്‍ പറയുന്നു.
എസ്‌ഐയുടെ വേഷത്തിലാണ് ഗണേഷ് കുമാര്‍ എത്തുന്നത്.
