# വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു! ആശംസകള്‍ അറിയിച്ച് ധനുഷ്!!

- Link: https://ml.b4blaze.com/film-news/gatta-kusthi-movie-first-look-poster-out
- Published: 2022-11-02T12:31:25+05:30
- Author: Sreekumar

വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമായ ‘ഗട്ട കുസ്തി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
പുറത്ത്. പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ച് നടന്‍ ധനുഷാണ് സോഷ്യല്‍ മീഡിയയില്‍
പോസ്റ്റിട്ടത്. ‘ഗട്ട കുസ്തി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ
നായികയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ്. മലയാളത്തില്‍
എന്നല്ല ഇതരഭാഷാ ചിത്രങ്ങളിലും ആരാധകരുടെ പ്രിയപ്പെട്ട ഐശു ഇപ്പോള്‍ ഒരു തിരക്കുള്ള
നടിയായി മാറിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gatta-kusthi12.jpg?
resize=854%2C1280&ssl=1)

സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തിലാണ് വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രം എത്തുന്നത്.
പോസ്റ്റിലും സിനിമയുടെ പ്രമേയം ദൃശ്യമാണ്. ഗട്ട കുസ്തിയുടെ ഫസ്റ്റ്‌ലുക്ക് ഇതാ നിങ്ങളുമായി
പങ്കുവെയ്ക്കുന്നു. വിഷ്ണു വിശാലിനെ സ്‌പോര്‍ട്‌സ് സിനിമകളില്‍ കാണുന്നത് എന്നും സന്തോഷമാണ്.
മറ്റൊരു ഹിറ്റ് സിനിമയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു എന്ന് കുറിച്ചാണ് ധനുഷ് 
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. അതേസമയം, തെലുങ്കില്‍ ‘മട്ടി കുസ്തി’
എന്ന പേരിലും ചിത്രം എത്തും. ചെല്ല അയ്യാവു ആണ് സിനിമയുടെ കഥയും സംവിധാനവും ഒരുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aishwarya-leskhmi.
jpg?resize=1280%2C720&ssl=1)

രവിതേജയും വിഷ്ണു വിശാലും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. റിച്ചാര്‍ഡ് എം നാഥന്‍
ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം
നിര്‍വ്വഹിക്കുന്നത്. വിഷ്ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ
ചിത്രം ‘എഫ്‌ഐആര്‍’ ആയിരുന്നു. ഇപ്പോള്‍ ഒരു ഒരു സ്പോര്‍ട്സ് ഡ്രാമാ ചിത്രത്തില്‍ വിശാല്‍
എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്.

> Here is the first look of [#GattaKusthi](https://twitter.com/hashtag/GattaKusthi?src=hash&ref_src=twsrc%5Etfw).
> Always a pleasure to see [@TheVishnuVishal](https://twitter.com/TheVishnuVishal?ref_src=twsrc%5Etfw)
> in sports films. Wish you another grand success with this film Vishnu. [pic.twitter.com/9EGvoQOf5v](https://t.co/9EGvoQOf5v)
> — Dhanush (@dhanushkraja) [November 2, 2022](https://twitter.com/dhanushkraja/status/1587678412206112768?ref_src=twsrc%5Etfw)

അതേസമയം, ഐശ്വര്യ ലക്ഷ്മി കൂടുതല്‍ ഇതരഭാഷാ ചിത്രങ്ങളിലേക്കും എത്തുകയാണ്. അമ്മുവിന്
ശേഷമുള്ള ഐശ്വര്യയുടെ ഇതരഭാഷാ ചിത്രമാണ് ‘ഗട്ട കുസ്തി’. ഐശ്വര്യ ലക്ഷ്മി നായികയായി 
ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രം ‘കുമാരി’യാണ്.
