# വിഷ്ണു വിശാലുമായി പഞ്ചഗുസ്തി…! ഇത് ഐശ്വര്യയുടെ കാലമെന്ന് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/gatta-kusthi-second-look-poster-out
- Published: 2022-11-03T15:37:39+05:30
- Author: Sreekumar

തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തന്റെ
കഥാപാത്രത്തിന് പ്രാധാന്യമുള്ളതായ സിനിമകള്‍ ഏറെയും തിരഞ്ഞെടുക്കുന്ന താരത്തിന്റെ മികച്ച
സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി പ്രദര്‍ശനത്തിന് എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍.
സിനിമാ ലോകത്ത് ഇത് ഐശ്വര്യയുടെ കാലമെന്നാണ് ആരാധകര്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gatta-kusthi3.jpg?
resize=2048%2C930&ssl=1)

ഇപ്പോഴിതാ ഐശ്വര്യ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക്
പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ
ചിത്രത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നത്.‘
ഗട്ട കുസ്തി’ എന്നാണ് സിനിമയുടെ പേര്. പുതിയ പോസ്റ്ററില്‍ വിഷ്ണു വിശാലുമായി പഞ്ച ഗുസ്തി
പിടിച്ച് നില്‍ക്കുന്ന ഐശ്വര്യ ലക്ഷ്മിയെയാണ് കാണാന്‍ സാധിക്കുന്നത്. സ്‌പോര്‍ട്‌സിന്
പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് ഗട്ട കുസ്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gatta-kusthi1.jpg?
resize=1280%2C720&ssl=1)

ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് ആയിരുന്നു പുറത്ത്
വിട്ടത്. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ്
ലുക്കും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഐശ്വര്യ ലക്ഷ്മിയും പോസ്റ്റര്‍ പങ്കുവെച്ച് എത്തിയതോടെ
ആരാധകര്‍ താരത്തിന്റെ പുതിയ സിനിമയും ആഘോഷമാക്കി മാറ്റുകയാണ്. തെലുങ്കില്‍ ‘മട്ടി കുസ്തി’
എന്ന പേരിലും ചിത്രം എത്തും. സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ പുറത്തിറക്കിയതിന് നടന്‍
ധനുഷിനുള്ള നന്ദിയും ഐശ്വര്യ ലക്ഷ്മി തന്റെ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. റിച്ചാര്‍ഡ്
എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Aishwarya Lekshmi (@aishu__)](https://www.instagram.com/p/CkfMIJmvpm5/?utm_source=ig_embed&utm_campaign=loading)

ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീത സംവിധാനം. വിഷ്ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍
പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘എഫ്‌ഐആര്‍’ ആയിരുന്നു. അതേസമയം, കുമാരിയാണ് ഐശ്വര്യ
ലക്ഷ്മിയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഇതിന് മുന്‍പ് പുറത്തിറങ്ങിയ അമ്മു എന്ന സിനിമയും
പൊന്നിയിന്‍ സെന്‍വന്‍ എന്ന സിനിമയും ഐശ്വര്യ ലക്ഷ്മിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത
സിനിമകളായിരുന്നു.
