# ഇത് ‘ശുഭലക്ഷ്മി’ മകളെ പരിചയപ്പെടുത്തി നടി ഗൗതമി

- Link: https://ml.b4blaze.com/film-news/gautami-share-her-daughter-subbalakshmi-bhatia-photo
- Published: 2022-12-02T12:10:34+05:30
- Author: Ajay

തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു ഒരുകാലത്ത് നടി ഗൗതമി.മലയാളത്തിലും,തമിഴിലും 
തെലുങ്കിലുമായി സജീവമായ നടി തന്റെ വിവാഹശേഷം ഏതാണ്ട് 16 വർഷത്തോളം സിനിമയിൽ നിന്ന് 
ഇടവേളയുമെടുത്തിരുന്നു. കമൽ ഹാസനൊപ്പം സൂപ്പർ ഹിറ്റ് ചിത്രം പാപനാശം എന്ന സിനിമയിലൂടെയാണ്
ഗൗതമി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gothami.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ മകൾ ശുഭലക്ഷ്മിയെ പരിചയപ്പെടുത്തുകയാണ് താരം. ‘ഇവളെന്റെ ശുഭലക്ഷ്മി’ എന്നുപറഞ്ഞുകൊണ്ടാണ്
നടി മകളോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരിക്കുന്നത്.ഗൗതമിയുടെയും മുൻ 
ഭർത്താവ് സന്ദീപ് ഭാട്ടിയയുടെയും മകളാണ് ശുഭലക്ഷ്മി. 1998-ൽ ഇരുവരും വേർപിരിഞ്ഞിരുന്നു.
പിന്നീട കമൽഹാസനുമായി ഒന്നിച്ചുജീവിക്കുകയായിരുന്നു നടി ഗൗതമി. ആ ബന്ധവും പിന്നീട് 
വേർപിരിഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gouthami-1.jpg?resize
=1280%2C720&ssl=1)

 

നേരത്തെ മകളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് വാർത്തകൾ വന്നിരുന്നു എന്നാൽ ഗൗതമി തന്‌റെ
മകൾ പഠനവുമായി മുന്നോട്ട് പോകുകയാണെന്നും സിനിമാപ്രവേശത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ്
പറഞ്ഞത്. ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്.ഡിഗ്രിക്ക്
പഠിക്കുന്ന കാലത്താണ് ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത്ഹിസ് ഹൈനസ് അബ്ദുള്ള, ഡാഡി,
ധ്രുവം അയലത്തെ അദേഹം,സുകൃതം മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യ ചെയിതിരുന്ന നടിയായിരുന്നു
ഗൗതമി
