# പ്രണയം ഒദ്യോഗികമായി വെളിപ്പെടുത്തി മഞ്ജിമ മോഹനും യുവനടനും

- Link: https://ml.b4blaze.com/film-news/gautham-karthik-and-manjima-mohan-make-their-relationship-official
- Published: 2022-10-31T19:43:26+05:30
- Author: Gargi

യുവനടന്‍ ഗൗതം കാര്‍ത്തിക്കുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹന്‍. മഞ്ജിമയും
ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍
നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ രണ്ടു പേരും തങ്ങളുടെ പ്രണയം
ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍
കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും
മഞ്ജിമ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/gautham-manjima.
png?resize=832%2C468&ssl=1)

സുഹൃത്തുക്കളായതിന് ശേഷം അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് ഗൗതം കാര്‍ത്തിക്
കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തിയത്. മീര നന്ദന്‍,
സംയുക്ത മേനോന്‍, ജീവ, ആരതി തുടങ്ങി ഒട്ടേറെ താരങ്ങള്‍ മഞ്ജിമ മോഹന് ആശംസകളുമായി എത്തിയിട്ടുണ്ട്.

>  
> View this post on Instagram
>  
> [A post shared by Manjima Mohan (@manjimamohan)](https://www.instagram.com/p/CkYLNznSHFy/?utm_source=ig_embed&utm_campaign=loading)

ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 
ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹന്‍ പ്രശസ്ത
ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി
അഭിനയിച്ചാണ് തുടക്കം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ
പ്രകടനം ഏറെ ശ്രദ്ധനേടി. അതിനു ശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Manjima.jpg?resize
=660%2C755&ssl=1)

പിന്നീട് 2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ ചിത്രത്തിലൂടെ താരം തിരിച്ചെത്തുകയായിരുന്നു.
ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം
കാര്‍ത്തിക്. മണിരത്‌നം സംവിധാനം ചെയ്ത ‘കടലി’ലൂടെയാണ് ഗൗതം കാര്‍ത്തിക് നായകനായത്.
എ മുരുഗദോസ് നിര്‍മിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാര്‍ത്തിന്റെ പുതിയ ചിത്രം.
