# വിവാഹമാമാങ്കത്തിന് മൂന്ന് നാള്‍ മാത്രം! സംവിധാനം ഗൗതം മേനോന്‍, നെറ്റ്ഫ്ലിക്സില്‍ ലൈവ്

- Link: https://ml.b4blaze.com/film-news/gautham-menon-to-shoot-nayanthara-vignesh-wedding
- Published: 2022-06-06T20:47:04+05:30
- Author: Rahul

ആരാധകലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ദീര്‍ഘനാളായുള്ള
ആ പ്രണയം ദിവസങ്ങള്‍ക്കുള്ളില്‍ സഫലമാകാനിരിക്കുകയാണ്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍
ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഒരു സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങിനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. സംവിധായകന്‍
ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം.
  ഒട്ടേറെ പ്രണയചിത്രങ്ങള്‍ ഒരുക്കിയ ഗൗതം
മേനോനെ സംബന്ധിച്ച് ഇത് പുതിയ ഒരു അനുഭവമായിരിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
വിവാഹ ചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നല്‍കിയിരിക്കുകയാണെന്നും
റിപ്പോര്‍ട്ടുകളുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയത്.

സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമില്‍ ഒട്ടേറെ പ്രേക്ഷകരുണ്ട്. 
സമീപകാലത്ത് നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകള്‍ സമാനമായി ഒടിടി പ്ലാറ്റ്ഫോമുകള്‍ 
സ്വന്തമാക്കിയിരുന്നു.
  ജൂണ്‍ 9-നാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം.
സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന് സംഘടിപ്പിക്കും. 
രജനികാന്ത്, സാമന്ത, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍
വിജയ് സേതുപതി തുടങ്ങിയവര്‍ അതിഥികളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം
ഇരുവരും മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ ക്ഷണിച്ചിരുന്നു.
