# കല്യാണം കഴിക്കാതെ അയാളുടെ കുട്ടികളെ പ്രസവിക്കാന്‍ മടിക്കാത്ത..! അതെനിക്ക് ഇഷ്ടപ്പെട്ടു – ഗായത്രി!

- Link: https://ml.b4blaze.com/film-news/gayathri-sankar-about-her-devi-character
- Published: 2022-09-27T13:20:25+05:30
- Author: B4blaze News Desk

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച
നടിയാണ് ഗായത്രി ശങ്കര്‍. തമിഴ് സിനിമാ ലോകത്ത് സജീവമായിരുന്ന താരം വൈകിയാണ് മലയാളത്തില്‍
എത്തിയത് എങ്കിലും ആളൊരു മലയാളി തന്നെയാണ്. നടിയെ മലയാളി സിനിമാ ആസ്വാദകര്‍ ഇരുകൈയ്യും
നീട്ടി സ്വീകരിച്ചിരുന്നു. പക്ഷേ, മലയാളത്തില്‍ ആയാലും ഒരു തമിഴ് പെണ്‍കൊടി ആയാണ് ന്നാ
താന്‍ കേസുകൊട് എന്ന ചിത്രത്തില്‍ ഗായത്രി ചാക്കോച്ചന്റെ നായിക ആയി എത്തിയത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/gayathri-sankar1.
jpg?resize=533%2C799&ssl=1)

ഇപ്പോഴിതാ താരം പ്രമുഖ മാഗസീന്‍ ആയ വനിതയ്ക്ക് അുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ തന്റെ
സിനിമാ ജീവിതത്തെ കുറിച്ചും തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നും
ആ കഥാപാത്രം ഇഷ്ടമാകാന്‍ ഉണ്ടായ കാരണം എന്തായിരുന്നു എന്നുമാണ് ഗായത്രി ശങ്കര്‍ പറയുന്നത്.
മലയാളത്തിലേക്ക് മുന്‍പും ഓഫറുകള്‍ വന്നിരുന്നു എങ്കിലും പല കാരണങ്ങള്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/gayathri-sankar4.
jpg?resize=533%2C799&ssl=1)

കൊണ്ട് അതെല്ലാം തടസ്സപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ സമയത്താണ് ന്നാ താന്‍ കേസ് കൊട്
എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ വിളിയ്ക്കുന്നത്. അമ്മയാണ്
തിരക്കഥ തനിക്ക് വായിച്ച് തന്നത് എന്ന് നടി പറയുന്നു.. അതിലെ തമാശ വായിച്ച് അമ്മ പൊട്ടിച്ചിരിച്ചു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/nna-thaan-case-kodu-
4.jpg?resize=1280%2C720&ssl=1)

അതു കണ്ടപ്പോള്‍ തന്നെ സിനിമ അടിപൊളി ആയിരിക്കുമെന്ന് തനിക്ക് മനസ്സിലായി എന്നാണ് നടി
പറയുന്നത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുള്ള, കല്യാണം കഴിക്കാതെ അയാളുടെ കുട്ടിയെ പ്രസവിക്കാന്‍
മടിക്കാത്ത ദേവി എന്ന കഥാപാത്രത്തെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഗായത്രി
അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.
