# കാറപകടത്തിന് ശേഷം എന്നെ എല്ലാവരും അറിഞ്ഞ് തുടങ്ങി..!! അഭിമുഖം കാണുന്നവരുടെ എണ്ണം കൂടി..!!! – ഗായത്രി സുരേഷ്

- Link: https://ml.b4blaze.com/film-news/gayathri-suresh-about-her-trolls
- Published: 2022-03-24T11:45:46+05:30
- Author: Rahul

ജമ്‌നപ്യാരി എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ഗായത്രി സുരേഷ്.
അതുപോലെ ഒരുപാട് വിവാദങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും താരം ഇരയായിട്ടുണ്ട്. താരത്തിന്റെ
പേരില്‍ വന്ന കാറപകടം അന്ന് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടി മദ്യപിച്ച് 
വാഹനമോടിച്ചതാണ് അപകടത്തിന് കാരണം എന്ന് പോലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നീട്
ലൈവില്‍ വന്ന നടി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തുറന്ന് പറയുകയായിരുന്നു.
ഇപ്പോഴിതാ ആ കാര്‍ അപകടം തന്നെയാണ് തന്നെ കൂടുതല്‍ പ്രശസ്ത ആക്കിയത് എന്ന് സമ്മതിക്കുകയാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Gayathri-Suresh-
300x264.jpg?resize=1155%2C1016&ssl=1)

കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാനും കൂടുതല്‍ ആളുകള്‍ക്കിടയില്‍
അറിയപ്പെടാന്‍ തുടങ്ങിയതെന്നും നടി ഗായത്രി സുരേഷ് പറയുന്നു. അതിന് മുമ്പും താന്‍ നിരവധി
തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നെന്നും
ഗായത്രി പറഞ്ഞു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും
വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി…

![Gayathri-R-Suresh01](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
10/Gayathri-R-Suresh01-300x169.jpg?resize=1017%2C573&ssl=1)

അപകടം ഉണ്ടായതിന് ശേഷം ട്രോള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച
കത്ത് വൈറലായതായും ഗായത്രി പറയുന്നു. ‘ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്.
അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി.

![Gayathri R Suresh1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/
Gayathri-R-Suresh1-298x300.jpg?resize=1157%2C1165&ssl=1)

അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്’ ഗായത്രി സുരേഷ് പറയുന്നു. അതുപോലെ മോഹന്‍ലാലിന്റെ
മരുമകള്‍ ആയി ചെല്ലണമെന്നും പ്രണവിനോട് പ്രണയമാണെന്നും നടി പറഞ്ഞിരുന്നു.

 

 
