# എനിക്ക് വിവാഹം കഴിക്കാൻ വളരെ ഇഷ്ട്ടമാണ്! എന്നാൽ  ഭര്‍ത്താവായിട്ട് എനിക്ക് സുഹൃത്തിനെ വേണം;  ഗായത്രി സുരേഷ് 

- Link: https://ml.b4blaze.com/film-news/gayathri-suresh-about-marriage
- Published: 2024-01-12T15:56:08+05:30
- Author: Sreekumar

നിരവധി  ട്രോളുകൾ ഏറ്റുവാങ്ങാറുള്ള ഒരു നടിയാണ് ഗായത്രി സുരേഷ്.  എന്നാല്‍ പിന്നീട്
പല കാര്യങ്ങളിലും ശക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞും ഗായത്രി തന്റെ നിലപാട് വ്യക്തമാക്കി.
ഇപ്പോഴിതാ വീണ്ടും നടി പുതിയതായി നൽകിയ ഒരു അഭിമുഖത്തിലൂടെ പങ്കുവെച്ച കാര്യങ്ങളാണ്
സോഷ്യൽ മീഡിയയിൽ  വൈറലാവുന്നത്. മുന്‍പ് നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കുന്നതിനെ
പറ്റി പറഞ്ഞിരുന്നു അതിനെ നിരവധി  വിമര്‍ശനം നടി  നേടിയെടുത്തിരുന്നത്. എന്നാല്‍ വിവാഹം
കഴിക്കാന്‍ താനേറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അതിന് ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടെന്നും
പറയുകയാണ് നടിയിപ്പോള്‍. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍
സംസാരിക്കുകയായിരുന്നു ഗായത്രി. എനിക്ക് ഭയങ്കര ഇഷ്ടമാണ് കല്യാണം കഴിക്കാൻ  ഗായത്രി
പറയുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/gayathri2.jpg?resize
=1018%2C532&ssl=1)

പക്ഷേ ഭര്‍ത്താവായിട്ട് എനിക്ക് സുഹൃത്തിനെയാണ് വേണ്ടത്. കാരണം ഒരു കംപാനിയന്‍ഷിപ്പാണ്
ഞാന്‍ ആഗ്രഹിക്കുന്നത്. എന്ന് കരുതി ആരെയെങ്കിലും പോയി കല്യാണം കഴിക്കി ല്ല.  ഒരു വ്യക്തിയെ
കാണുമ്പോൾ ഈ വ്യക്തിയാണ് എന്റെ ആളെന്ന് നമുക്ക് തന്നെ തോന്നണം. അങ്ങനെയുള്ള ഒരാളെയാണ്
ഭര്‍ത്താവായി ആഗ്രഹിക്കുന്നത്  ഗായത്രി  പറയുന്നു . പിന്നെ പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍
എനിക്കൊന്നും പറയാനില്ല. കാരണം എനിക്കങ്ങനെയൊരു അനുഭവമില്ല. ഞാനതിലേക്ക് എത്തിയിട്ടില്ല.
പിന്നെ ഒരാള്‍ വന്ന് കഴിയുമ്പോള്‍ അയാളിലൂടെയുള്ള ജീവിതമാണ് അതെന്ന് മനസിലാക്കാം. സ്വയം
ബഹുമാനിക്കുന്നതും മറ്റുള്ളവരുടെ മൂല്യം മനസിലാക്കുന്നതും സന്തോഷവാനും മറ്റുള്ളവരോട്
നന്നായി പെരുമാറുന്നതുമായ ഒരാളെയാണ് താന്‍ ആഗ്രഹിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും
ഓരോരോ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണുള്ളത്. അതിന് അനുസരിച്ചുള്ള ആളെ കണ്ടുപിടിക്കുക എന്നുള്ളതാണ്
പ്രധാന കാര്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/gayathri4.jpg?resize
=870%2C574&ssl=1)

ഒരു റിലേഷന്‍ഷിപ്പിലായി കുറച്ച് കഴിയുമ്പോള്‍ തന്നെ നമ്മള്‍ രണ്ട് പേര്‍ക്കും അറിയാന്‍
പറ്റും, ഇതല്ല നമുക്ക് ആവശ്യമുള്ളതെന്ന്. അതില്‍ നിന്നും മുന്നോട്ട് പോവുക എന്നുള്ളതാണ്
വലിയ കാര്യമെന്നും ഗായത്രി പറയുന്നു. അതേ സമയം നിലവില്‍ പ്രണയത്തില്‍ അല്ലെങ്കിലും 
കോളേജില്‍ പഠിക്കുന്ന കാലത്ത് പ്രണയമുണ്ടായിരുന്നതിനെ പറ്റി ഗായത്രി  സംസാരിച്ചിരുന്നു.‘
അന്ന് താന്‍ സീരിയസായൊരു പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍
ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. ആ പ്രണയം അവസാനിപ്പിച്ചതോടെ
കുറച്ച് കാലം ഡിപ്രഷനിലായെന്നും അതില്‍ നിന്നും സ്വയം പുറത്ത് കടക്കുകയായിരുന്നെന്നും’,
ഗായത്രി പറഞ്ഞിരുന്നു. എന്നാൽ അതേ സമയം തന്നെ പ്രണവ് മോഹന്‍ലാല്‍ അല്ലാതെ ഗായത്രിയ്ക്ക്
ഒരു പ്രണയമുണ്ടെന്ന് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. അങ്ങനൊരാള്‍ ഇല്ലെന്ന് നടി 
പറഞ്ഞെങ്കിലും നടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ഇതേ പറ്റി പറഞ്ഞു. ഗായത്രി മാധവനുമായി
ഇഷ്ടത്തിലാണെന്നും അതിനെ പറ്റി പറയാനുമാണ് സുഹൃത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ അത് പറയുന്നത്
കൊണ്ട് തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അത് തന്റെ പെറ്റ് ഡോഗ് ആണെന്നുമാണ് ഗായത്രി
പറയുന്നത്.
