# മരണമാസ് ലുക്കില്‍ ഗായത്രി സുരേഷിന്റെ ഓഫ് റോഡ് ഡ്രൈവിങ്!!!

- Link: https://ml.b4blaze.com/film-news/gayathri-suresh-off-road-driving
- Published: 2023-12-13T23:06:07+05:30
- Author: Anu

മോഡലിംഗില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ നായികയാണ് ഗായത്രി സുരേഷ്. തനതായ തൃശ്ശൂര്‍
ഭാഷ സംസാരിച്ചാണ് ഗായത്രി സുരേഷ് ആരാധക മനസ്സില്‍ ഇടംപിടിച്ചത്. കുഞ്ചാക്കോ ബോബന്റെ
ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാല സിനിമയിലേക്കെത്തിയത്. പിന്നീട് 
നിരവധി സിനിമകളില്‍ നായികയായി ശ്രദ്ധേയായിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ സജീവതാരമാണ് 
ഗായത്രി.

ഇപ്പോഴിതാ താരം പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഓഫ് റോഡ് ഡ്രൈവിങ്ങിന്റെ വീഡിയോയാണ്
താരം പങ്കുവച്ചത്. വട്ടവടയിലൂടെ ജീപ്പില്‍ ഓഫ് റോഡ് ഡ്രൈവിങ് നടത്തുന്ന വീഡിയോയാണ് 
ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ചത്.
  വട്ടവടയിലൂടെ ഓഫ് റോഡ് ഡ്രൈവിങ്. അനിമല്‍ മൂവിയിലെ
ബോബി ഡിയോളിന്റെ അബ്‌റാറിനെപ്പോലെ മാസ്സാകാനുള്ള ശ്രമം.- എന്ന് പറഞ്ഞാണ് താരം വീഡിയോ
പങ്കുവച്ചത്. ഗായത്രിയ്‌ക്കൊപ്പം യാത്രയില്‍ സുഹൃത്തും വളര്‍ത്തുനായ മാധവനുമുണ്ടായിരുന്നു.
ഒലിവ് പച്ച നിറമുള്ള ടോപ്പും ജീന്‍സും കൂളിങ് ഗ്ലാസ്സുമണിഞ്ഞാണ് ഗായത്രി മരണമാസ് ലുക്കിലാണ്
വണ്ടി ഓടിക്കുന്നത്.  നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. മുന്‍പ്, നടി
വണ്ടിയോടിച്ചു ഇടിച്ചിട്ടു നിര്‍ത്താതെ പോയ സംഭവമൊക്കെയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.‘
ആ വഴിയെ പോയ ചേച്ചിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുമെന്നാണ് കരുതിയത്. അവസാനം ചേച്ചി
ഓടിച്ചിട്ട് പിടിച്ചിട്ട്, നീ സീരിയല്‍ നടി അല്ലേടി…എന്ന് ചോദിക്കുന്നിടത്തു പടം തീരും’
എന്നൊക്കെയാണ് കമന്റുകളുള്ളത്.
