# ‘വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ’! ദില്‍ഷയോട് ഗായത്രി സുരേഷ്

- Link: https://ml.b4blaze.com/film-news/gayathri-suresh-supports-dilsha
- Published: 2022-07-22T14:37:00+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയായതോടെ ദില്‍ഷയ്ക്ക് ലഭിച്ചത് അഭിനന്ദനങ്ങളേക്കാള്‍
കൂടുതല്‍ വിമര്‍ശനം തന്നെയായിരുന്നു. അതില്‍ താരം തന്നെ വിഷമവും പങ്കുവച്ചിരുന്നു. 
ഷോയുടെ തുടക്കം മുതല്‍ തന്നെ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത നടി ആയിരുന്നു ഗായത്രി സുരേഷ്.

ദില്‍ഷയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനെതിരെയും താരത്തിനെ പിന്തുണച്ചും ഗായത്രി 
രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദില്‍ഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെ 
പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഗായത്രി.
  വിവാദങ്ങള്‍ക്ക് ഇടയില്‍ മാനസികമായി
തകര്‍ന്ന അവസ്ഥയില്‍ നിന്നും തിരിച്ചുവരവുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് ദില്‍ഷ. ഇതിന്റെ
ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം ദില്‍ഷ പോസ്റ്റ് ചെയ്തിരുന്നു.

”ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും.. ഓരോ നിമിഷവും
ആസ്വദിക്കാനും വിലമതിക്കാനും പഠിക്കണം, കാരണം നമ്മള്‍ പിന്നീട് ആഗ്രഹിച്ചാലും അത് ഒരിക്കലും
തിരികെ ലഭിക്കില്ല.
  കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും!
കാലത്തിന് സുഖപ്പെടുത്താന്‍ കഴിയാത്തതായി ഒന്നുമില്ല. നമ്മളെക്കാള്‍ കരുത്തുറ്റവരായ
എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടാ.. നമ്മുക്ക് എല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേ
ഉള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ.. പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, ജീവിക്കാന്‍
അനുവദിക്കുക..”, എന്നുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ദില്‍ഷ റീല്‍ പങ്കുവെച്ചത്.  ഈ പോസ്റ്റിലാണ്
ഗായത്രി പിന്തുണ അറിയിച്ചത്. ‘വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ’ എന്ന്
സ്റ്റോറിയില്‍ ഗായത്രി കുറിച്ചു.
