# എന്നെ എല്ലാവരും ഇഷ്ടപ്പെടുമെന്ന് കരുതി, പക്ഷേ..! – ഗായത്രി സുരേഷ്

- Link: https://ml.b4blaze.com/film-news/gayathri-suresh-viral-interview
- Published: 2022-05-27T09:40:37+05:30
- Author: Rahul

സിനിമകളില്‍ അഭിനയിച്ചതിനേക്കാള്‍ ട്രോളുകളിലൂടെ പ്രശസ്തി നേടിയ താരമാണ് ഗായത്രി സുരേഷ്.
ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
തനിക്ക് എതിരെ വന്ന ട്രോളുകളോടും കളിയാക്കലുകളോടും താന്‍ എങ്ങനെയാണ് പ്രതികരിച്ചത്
എന്നും ഇതെല്ലാം സംഭവിച്ചപ്പോള്‍ എങ്ങനെയാണ് സാഹചര്യങ്ങളെ തരണം ചെയ്തത് എന്നും താരം
അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയല്ല സിനിമാ രംഗത്തേക്ക്
വന്നത് എന്നാണ് ഗായത്രി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/gayathri-675.jpg?
resize=960%2C540&ssl=1)

താന്‍ നടിയായി വരുമ്പോള്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഇഷ്ടപ്പെടുമെന്നും 
കരുതിയാണ് വന്നത് എന്നാണ് താരം പറയുന്നത്. പക്ഷേ..! സംഭവിച്ചത് നേരെ തിരിച്ചുള്ള കാര്യങ്ങളാണ്
എന്നും ഗായത്രി പറയുന്നു. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍
വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അഭിമുഖത്തില്‍ വെച്ച് ഗായത്രി ഇങ്ങനെ
പറഞ്ഞപ്പോള്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/gayathri-989.jpg?
resize=960%2C540&ssl=1)

എന്തുകൊണ്ടായിരിക്കും താന്‍ കരുതിയത് പോലെ സംഭവിക്കാതെ പോയത് അല്ലെങ്കില്‍ ഇത്രയും 
വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നത് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ എനിക്കറിയില്ല
ചേട്ടാ എന്നാണ് ഗായത്രി പറയുന്നത്. ഞാന്‍ തെറ്റായിട്ട് ഒന്നും ഇതുവരെ ചെയ്തിട്ടില്ല..
എനിക്ക് തോന്നുന്ന കാര്യങ്ങള്‍ പറയുന്നു എന്നല്ലാതെ, ടോക്‌സിക്കായിട്ട് ഒരു കാര്യവും
ഞാന്‍ സ്‌പ്രെഡ് ചെയ്തിട്ടില്ല.. എന്നും താരം പറയുന്നു.

![Gayathri-R-Suresh01](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
10/Gayathri-R-Suresh01.jpg?resize=960%2C540&ssl=1)

Gayathri-R-Suresh01

അതേസമയം, ഇത്തരം ട്രോളുകള്‍ തനിക്ക് എതിരെ വന്നപ്പോള്‍ തുടക്ക കാലം വല്ലാതെ ബുദ്ധിമുട്ട്
അനുഭവിച്ചിരുന്നു എന്നും താരം പറയുന്നുണ്ട്. നമ്മള്‍ക്ക് നെഗറ്റീവ് വരുന്നത് ആര്‍ക്കാണ്
ഇഷ്ടമാവുക. പിന്നീട് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്ന് മനസ്സിലായി.. എനിക്ക് ഞാന്‍ 
മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കി എല്ലാത്തിനേയും പോസിറ്റീവ് ആയി കാണാന്‍ തുടങ്ങി എന്നും
ഗായത്രി അഭിമുഖത്തില്‍ പറയുന്നു. ഞാന്‍ അടിപൊളി ആയത് കൊണ്ടാണ് എന്നെ ഇങ്ങനെ ചെയ്യുന്നത്
എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ തുടങ്ങി. സത്യം അതല്ലെങ്കില്‍ കൂടി എന്നെ സമാധാനിപ്പിക്കാന്‍
വേണ്ടിയായിരുന്നു അത്. അങ്ങനെയാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞു.
