# മോളെ കുറിച്ച് ഓർത്താണ് അതൊക്കെ വേണ്ടെന്ന് വെച്ചത്!

- Link: https://ml.b4blaze.com/film-news/gayatri-about-film
- Published: 2021-08-09T09:04:29+05:30
- Author: Sreekumar

ഒരുകാലത്ത് മിനിസ്ക്രീൻ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാളായി അഭിനയിച്ച താരമായിരുന്നു
ഗായത്രി അരുൺ. പരസ്പ്പരം എന്ന പരമ്പര താരത്തിന് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതായിരുന്നു.
ഇപ്പോൾ മിനിസ്ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലേക്കും എത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ
മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം
ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടേത് ഒരു കലാകുടുംബം ആയിരുന്നില്ല. എന്നാൽ
അച്ഛന് കുറച്ച് കലാവാസന ഉണ്ടായിരുന്നു. എന്നാൽ അതിനു വേണ്ടത്ര അംഗീകാരം കുടുംബത്തിൽ
നിന്ന് പോലും കിട്ടിയിരുന്നില്ല. ഒരു പക്ഷെ അച്ഛനിൽ കൂടി ആയിരിക്കും എനിക്കും ആ വാസന
കിട്ടിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ കലാരംഗത്ത് സജീവം ആയിരുന്നു. സ്കൂളിലെ
പ്രോഗ്രാമുകളിൽ എല്ലാം ഞാൻ പങ്കെടുത്തിരുന്നു. ഹയർ സെക്കണ്ടറി കലോൽത്സവത്തിൽ എനിക്ക്
മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

വിവാഹ ശേഷം ആണ് എനിക്ക് പരസ്പ്പരത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. ആ സമയത്ത് ഞാൻ പത്രത്തിൽ
ആയിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് മോൾ വളരെ ചെറുതായിരുന്നു. എന്റെ വീട്ടുകാരും അരുണിന്റെ
വീട്ടുകാരും ചേരുന്നു മോളെ അത്രയേറെ ശ്രദ്ധയോടെ നോക്കിയത് കൊണ്ടാണ് എനിക്ക് ആ സമയത്ത്
അഭിനയിക്കാൻ കഴിഞ്ഞത്. ആദ്യം ജോലിയിൽ നിന്ന് അവധി എടുത്തായിരുന്നു അഭിനയിക്കാൻ പോയത്.
എന്നാൽ ഒരു മൂന്ന് വര്ഷം ആയപ്പോഴേക്കും ആരാധകർ തന്നത് വളരെ വലിയ പിന്തുണ ആണ്. ആ ധൈര്യത്തിൽ
ഞാൻ ജോലി രാജി വെക്കുകയും അഭിനയത്തിലേക്ക് ഇറങ്ങുകയും ആയിരുന്നു. മകൾ വളർന്നു തുടങ്ങിയപ്പോൾ
അവളുടെ കാര്യത്തിലും പഠനത്തിലും എല്ലാം ഒരു ‘അമ്മ എന്ന നിലയിൽ എന്റെ കൂടുതൽ ശ്രദ്ധ 
വേണമെന്ന് തോന്നി. അങ്ങനെയാണ് കുറച്ച് നാൾ ബ്രേക്ക് എടുക്കുന്നത്. ആ സമയത്തും അവസരങ്ങൾ
വന്നെങ്കിലും അതെല്ലാം വേണ്ടെന്നു വെച്ച്. അപ്പോഴും അരുൺ അഭിനയിക്കാൻ വേണ്ടി എനിക്ക്
സപ്പോർട്ട് തരുമായിരുന്നു. അരുണിനെ പോലെ തന്നെ അരുണിന്റെ വീട്ടുകാരും എനിക്ക് വലിയ 
സപ്പോർട്ട് ആണ് തരുന്നത്.

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടപാരമ്പരയായിരുന്നു പരസപരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത
പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ
മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്,
ദീപ്തിയായി എത്തിയ ഗായത്രീ അരുൺ പെട്ടെന്നാണ് ജനശ്രദ്ധ നേടിയ താരമായി മാറിയത്, ഇപ്പോൾ
മിനിസ്‌ക്രീനിൽ ഇന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രീ അരുൺ.കുറച്ച്
കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചവർക്ക്
മറുപടി നൽകി താരം എത്തിയിരുന്നു.
