# ഇപ്പോള്‍ ആരും ട്രോളുന്നില്ല; അപ്പോള്‍ ഞാന്‍ സൂപ്പറാല്ലേ… ആരും ഇല്ലാത്തതിനാല്‍ സ്വയം പുകഴ്ത്തി ഗായത്രി സുരേഷ്

- Link: https://ml.b4blaze.com/film-news/gayatri-suresh-about-trolls-2
- Published: 2022-04-30T22:37:27+05:30
- Author: Rahul

തന്നെക്കുറിച്ചുള്ള ട്രോളുകള്‍ എന്‍ജോയ് ചെയ്യുന്നുവെന്ന് പറഞ്ഞ ഗായത്രി ഇപ്പോള്‍ 
തന്നെക്കുറിച്ച് ട്രോളുകള്‍ ഇറങ്ങാത്തതില്‍ അതീവ ദുഖിതയാണ്. ട്രോളുകളില്‍ വരുമ്പോള്‍
താന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഒരു അനക്കവും
ഇല്ല.

എന്തുകാര്യത്തിനും തന്നെക്കുറിച്ച് നെഗറ്റീവ് മാത്രം പറയുന്നതിനെ പോസിറ്റീവ് ആയാണ് 
താന്‍ കാണുന്നതെന്ന് നടി ഗായത്രി സുരേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നെ രക്ഷിക്കാന്‍
ആരുമില്ല. അത് എനിക്കറിയാം. പക്ഷേ ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകള്‍ എന്നെ വിമര്‍ശിക്കുന്നത്
എന്ന് വിശ്വാസിക്കാനാണ് ഇഷ്ടമെന്നും താരം പലപ്പോഴും പറഞ്ഞിരുന്നു.

സിനിമയില്‍ എത്തിയപ്പോള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളായിരിക്കും താന്‍ എന്നാണ് വിശ്വാസിച്ചിരുന്നത്.
പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇപ്പോഴിതാ ഒരുപാട് വെറുപ്പ് നേരിടേണ്ടിവന്ന ആളായി
താന്‍ മാറി. അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഗായത്രി പറഞ്ഞു.
 എനിക്ക്
തോന്നിയ കാര്യങ്ങള്‍ ഞാന്‍ പറയുന്നു എന്നതിനപ്പുറം തെറ്റായി ഒന്നും ചെയ്തിട്ടില്ല. 
എന്തിന് ആളുകള്‍ തന്നോട് ഇങ്ങനെ പറയുന്നു എന്നത് അറിയില്ല. എല്ലാവരുടെയും കണ്ണിലുണ്ണി
ആകുമെന്ന് വിശ്വസിച്ചു, പക്ഷേ തിരിച്ചാണ് സംഭവിച്ചതെന്നും താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Gayathri-Suresh-
300x264.jpg?resize=645%2C568&ssl=1)

പൊതുവേദിയില്‍ ചിലര്‍ വലിയ സ്നേഹം കാണിക്കുമ്പോള്‍ പലരുടെയും മുഖത്ത് പുച്ഛഭാവമാണ് 
കാണുന്നത്. അവര്‍ക്ക് എന്നെ കളിയാക്കണമെന്ന് തോന്നിയിട്ടുണ്ടാകും. തുടക്കത്തിലൊക്കെ
വലിയ വിഷമം തോന്നിയെങ്കിലും ഇപ്പോള്‍ താന്‍ സ്ട്രോങായി വരുകയാണെന്നും ഗായത്രി പറഞ്ഞു.

അഭിമുഖങ്ങള്‍ ഓരോന്ന് കഴിയുമ്പോഴും ‘എയറില്‍ കയറാന്‍’ അവസരം കിട്ടുന്ന ചുരുക്കം ചില
സെലിബ്രിറ്റികളില്‍ ഒരാളായി ഗായത്രി നേരത്തെതന്നെ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നും
തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലാ എന്ന ആര്‍ജവത്തോടെ ഗായത്രി തന്റെ സിനിമാ ജീവിതം കൂടുതല്‍
മികച്ചതാക്കി മുമ്പോട്ട് കൊണ്ടു പോവുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/gayathri-989-300x169.
jpg?resize=630%2C355&ssl=1)

തനിക്കുതന്നെ വിനയാകുമെന്ന് അറിയാമെങ്കിലും എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലമാണ്
ഗായത്രിക്കുള്ളത്. തന്റേതായ ഇഷ്ടങ്ങളെ തുറന്നു പറയാന്‍ ഗായത്രി മടിക്കാറില്ല. അതുകൊണ്ട്
തന്റെ തന്റെ മദ്യപാന ശീലത്തെക്കുറിച്ചു പോലും തുറന്നു പറഞ്ഞിരുന്നു ഗായത്രി. മണ്ടത്തരങ്ങള്‍
ഉള്‍പ്പെടെ എന്തും ഏതും വെട്ടിത്തുറന്നു പറയുന്ന ഗായത്രിയെ ട്രോളന്മാര്‍ക്കും പെരുത്ത്
ഇഷ്ടമാണ്.
