# മലയാള സിനിമയിൽ ഇത്രയും പവർഫുളായ ഒരു സ്ത്രീശബ്ദം അടുത്ത കാലത്ത് കേട്ടിട്ടില്ല !!

- Link: https://ml.b4blaze.com/film-news/geethi-sangeetha-film-life
- Published: 2021-11-19T18:11:05+05:30
- Author: Rahul

ചുരുളി എന്ന സിനിമയിലെ തുടക്കത്തിലെ ആ മാരക വോയിസും സിനിമയിലെ തങ്കയെന്ന കഥാപാത്രവും
അവതരിപ്പിച്ച ഗീതിയെ അടുത്തകാലത്ത് വളരെ ഹിറ്റായ #ഹോം എന്ന സിനിമയിലും നമ്മൾ കണ്ടു,
ഉറുമ്പ് കടിച്ച് ഇന്റേണൽ ബ്ലീഡിംഗ് വരുമെന്ന് പേടിച്ച് നടക്കുന്ന സൂര്യന്റെ ഭാര്യയായി
വരുന്ന ഗീതി തന്നെയാണ് ഈ ഗീതി സംഗീത. പാലക്കാട് സ്വദേശിനി. പരേതരായ മോഹനൻ നായരും പ്രേമയുമാണ്
മാതാപിതാക്കൾ. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗീതി സംഗീത, നാടകങ്ങൾ വഴിയാണ് സിനിമയിലെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/geethi-.jpg?resize
=360%2C533&ssl=1)

2016ൽ ആണ് മലയാള സിനിമാ രംഗത്ത് ഗീതി തുടക്കമിടുന്നത്. Ali beyond the ring, തുറമുഖം
എന്നിവയുൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. Ali beyond the ring എന്ന നാടകം ITFoKൽ
പ്രദർശിപ്പിച്ചിരുന്നു. വെയിൽ, ചതുരം, ചുരുളി, തുറമുഖം എന്നിവ ഗീതി സംഗീത അഭിനയിച്ച
സിനിമകളിൽ എടുത്തു പറയേണ്ടവയാണ്. ഇടി മഴ കാറ്റ്, ഒരുത്തി എന്നീ ചിത്രങ്ങളാണ് ഗീതിയുടേതായി
പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/geethi-sangeetha.
jpeg?resize=1040%2C546&ssl=1)
