# ‘ഇത് ഒരൊന്നൊന്നര തിരിച്ചു വരവാണ്.. നമ്മളെ മൈ ബോസ്സ് ലെവൽ കോമഡി..!!’

- Link: https://ml.b4blaze.com/film-news/gireesh-fb-post-about-pavi-caretaker
- Published: 2024-04-28T18:44:12+05:30
- Author: Ajay

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പവി കെയര്‍ ടേക്കര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്.
സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഔട്ട്‌ഡേറ്റഡ് ആയ തമാശകളാണ് ചിത്രത്തിലുട
നീളമെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു 
കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇത് ഒരൊന്നൊന്നര തിരിച്ചു വരവാണ്.. നമ്മളെ മൈ ബോസ്സ്
ലെവൽ കോമഡി..!! എന്നാണ് ​ഗിരീഷ് പുതിയ വീട്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pavi-caretaker.jpg?
resize=1200%2C628&ssl=1)

**കുറിപ്പ് വായിക്കാം**

_ഒരു പടം കണ്ട് തിരിച്ചു വന്ന് ഇതാ ഇങ്ങനൊരു റിവ്യൂ എഴുതുന്നുണ്ടെങ്കിൽ അത് ഇഷ്ടപ്പെട്ട
നടന്മാരിൽ ആരുടെയെങ്കിലും പടം കണ്ട് ഹൃദയം നിറഞ്ഞത് കൊണ്ട് മാത്രമായിരിക്കും.. പ്രത്യേകിച്ചും
അടുത്ത കാലത്തൊന്നും നല്ല പടങ്ങൾ ലഭിക്കാതെ ഒത്തിരി സൈബർ അറ്റാക്കുകൾക്ക് വിധേയനാവേണ്ടി
വന്നിട്ടുള്ള ദിലീപ് എന്ന നടന്റെ തിരിച്ചു വരവറിയിക്കുന്ന ഒരു ചിത്രമാണ് കണ്ടതെങ്കിൽ
പിന്നെ പറയണ്ട.. പടം കണ്ട ശേഷം ഒട്ടും ഗ്യാപ് ഇല്ലാതെ ഒറ്റയിരിപ്പിന് ഇങ്ങനെ എഴുതാൻ
തോന്നും.._

_ഒരു യഥാർഥ സിനിമ സ്നേഹി എന്ന നിലയ്ക്ക് പറയുകയാണെങ്കിൽ എന്നെ പോലെ ഉള്ള എല്ലാർക്കും
ഇന്നത്തെ ദിവസം “പവി കെയർടേക്കർ” കണ്ട ശേഷം ഇങ്ങനൊക്കെ ആവും അനുഭവം ഉണ്ടാവാം സാധ്യത..
ഇത് ഒരൊന്നൊന്നര തിരിച്ചു വരവാണ്.. നമ്മളെ മൈ ബോസ്സ് ലെവൽ കോമഡി..!!_

_പ്രണയം.. പാട്ടുകൾ.. ഇമോഷണൽ സീൻസ്.. എല്ലാം എല്ലാം സൂപ്പർ.. കണ്ടോളൂ.. കുടുംബമായി 
തന്നെ പോയി കാണണം.. കാരണം ചിലപ്പോൾ നമ്മൾ അനുഭവിച്ച സന്തോഷത്തേക്കാൾ നമ്മുടെ പിള്ളേർക്കോ
അമ്മമാർക്കോ ഒക്കെയും ഒത്തിരി ലഭിക്കും.. അവർ ആനന്ദിച്ചു ആസ്വദിച്ചങ്ങനെ കാണും.. ദിലീപേട്ടനല്ലേ..
പുള്ളി പണ്ടും അങ്ങനല്ലേ.._

_ഒരുപാട് ഇഷ്ടപ്പെട്ട സിനിമ..⌊????⌉⌊????⌉⌊????⌉_

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pavi-1.jpg?resize
=516%2C709&ssl=1)
