# ‘മെല്ലെ കത്തിക്കയറുന്ന സ്ലോ പോയിസൺ, ത്രസിപ്പിക്കുന്ന മൈഡ് ​ഗെയിം’; ​ഗരുഡന് വൻ അഭിപ്രായം, റിവ്യൂ

- Link: https://ml.b4blaze.com/film-news/gladwin-sharon-shaji-fb-post-about-garudan
- Published: 2023-11-04T20:31:31+05:30
- Author: Gargi

സുരേഷ് ​ഗോപിയുടെ ഈ വർഷത്തെ ആദ്യത്തെ ചിത്രമായി ​ഗരുഡൻ തീയറ്ററിൽ എത്തിയിരിക്കുകയാണ്.
നവാ​ഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് മറ്റൊരു പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു
ആരാധകർ. ആ പ്രതീക്ഷ തെറ്റായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ 
റിവ്യൂകൾ. പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കയറുന്ന സ്ലോ പോയിസൺ എന്നാണ് ​ഗ്ലാഡ്വിൻ
ഷാരുൺ ഷാജി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു പുതുമുഖ സംവിധാനയകന് പറ്റിയ ഒരു സബ്ജെക്ട് അല്ല
ഇത്. എന്നിട്ടും അതിന്റെ ഒരു കുറവും അറിയിക്കാതെ അരുൺ വർമ മാക്സിമം നന്നാക്കിയിട്ടുണ്ടെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/Garudan.jpg?resize
=1200%2C628&ssl=1)

**ഫേസ്ബുക്ക് കുറിപ്പ് വായിക്കാം**

ഗരുഡൻ പ്രിവ്യൂ ഷോ കണ്ടിറങ്ങി ????????
 Once a Cop always a cop ???? സൂപ്പർ പടം ????
പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കയറുന്ന Slow Poison.. ട്രൈലെറിൽ കണ്ട പോലെ 
ഒരു ക്രൈം നടക്കുന്നു അതിനെ തുടർന്ന് സുരേഷ് ഗോപിയും ബിജു മേനോനും തമ്മിലുള്ള ഒരു Mindgame
base ചെയ്തു പോവുന്ന ഒരു ലീഗൽ ത്രില്ലർ.! അഞ്ചാം പാതിരാ പോലെ സീരിയൽ കില്ലിംഗ് based
Thriller മാത്രമല്ല ഇങ്ങനുള്ള പുതിയ Templateൽ ഉള്ള variety ആയിട്ടുള്ള ത്രില്ലർ ഒരുക്കാനും
മിഥുനെ കൊണ്ട് സാധിക്കും എന്ന് തെളിയിച്ചു. ഓസ്‌ലറിലും നല്ല പ്രതീക്ഷ ഉണ്ട്.! മുൻപ്
ചെയ്തു വെച്ചിട്ടുള്ള പോലൊരു Firebrand പോലീസ് റോൾ അല്ല സുരേഷേട്ടൻ ഇതിൽ ചെയ്തിട്ടുള്ളത്.
SI, CI, Commissioner, SP, IG തുടങ്ങി പല റാങ്കിൽ ഉള്ള പോലീസ് വേഷങ്ങൾ ചെയ്തു വെച്ച
സുരേഷേട്ടന്റെ മറ്റൊരു അതിശക്തമായ വേഷം നിങ്ങൾക്ക് കാണാൻ കഴിയും. തീപ്പൊരി ഡയലോഗുകളും
തെറി വിളിയും ഒന്നും ഇല്ലാതെ ഇമോഷണൽ മൂഡിൽ പോവുന്ന സുരേഷേട്ടന്റെ പുതിയൊരു പോലിസ് റോൾ
ഇതിൽ കാണാൻ പറ്റും.! പടത്തിൽ ഞെട്ടിച്ചത് ബിജു മേനോൻ ആണ്. ഇത് വരെ ചെയ്യാത്ത ടൈപ്പ്
റോൾ ആണ്. തകർത്തിട്ടുണ്ട്.! പിന്നെ സിദ്ദിഖ്, ജഗദീഷ് ഒക്കെ സൂപ്പർ ???? ഒരു പുതുമുഖ
സംവിധാനയകന് പറ്റിയ ഒരു സബ്ജെക്ട് അല്ല ഇത്. എന്നിട്ടും അതിന്റെ ഒരു കുറവും അറിയിക്കാതെ
അരുൺ വർമ മാക്സിമം നന്നാക്കിയിട്ടുണ്ട്.! Overall Super Movie തീയേറ്ററിൽ തന്നെ പോയ്‌
കണ്ട് ആസ്വദിക്കാനുള്ളതൊക്കെ ഉണ്ട്.! ????????

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/gladwin.jpg?resize
=517%2C765&ssl=1)
