# ‘ഗോഡ് ഫാദര്‍’ ഒരുങ്ങുന്നു.. മഞ്ജുവിന് പകരം നയന്‍സ്..!!

- Link: https://ml.b4blaze.com/film-news/godfather-thelungu-movie
- Published: 2022-02-20T11:07:36+05:30
- Author: Rahul

പൃഥ്വിരാജ് എന്ന യൂത്ത് ഐക്കണ്‍ നടനില്‍ നിന്ന് ഒരു സംവിധായകന്‍ എന്ന നിലയിലേക്ക് അദ്ദേഹം
ഉയര്‍ന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ മലയാള സിനിമാ ലോകത്ത്
തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഹിറ്റ് സിനിമയായ ലൂസിഫര്‍
തെലുങ്കിലേക്ക് മറ്റൊരു ഹിറ്റാവാന്‍ ഒരുക്കിയെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിലെ
ലൂസിഫര്‍ തെലുങ്കിലേക്ക് എത്തുമ്പോള്‍ ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/188024_thumb_665-
300x181.jpg?resize=935%2C564&ssl=1)

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിടത്ത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയെ
നായകനാക്കിയാണ് ഗോഡ്ഫാദര്‍ ഒരുങ്ങുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ്
സിനിമ ഒരുക്കുന്നത്. അതേസമയം, ലൂസിഫറില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ 
ആരാധകരുടെ ഇഷ്ട താരമായ നയന്‍താര അവതരിപ്പിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/godfather89-300x169.
jpg?resize=886%2C499&ssl=1)

സിനിമയുടെ ഈ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ വളരെ സന്തോഷപൂര്‍വ്വമാണ് സ്വീകരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ നയന്‍സിന്റെ ക്യാരക്ടര്‍ ലുക്ക് സംവിധായകന്‍ മോഹന്‍രാജ പുറത്ത്
വിട്ടിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/MV5BNTA0Njk2N2ItMjM5ZC00ODQyLThjZjctN2NhNTE4OWNhYzhkXkEyXkFqcGdeQXVyODEyNjEwMDk%
40._V1_-300x141.jpg?resize=1021%2C480&ssl=1)

അതേസമയം, സിനിമയുടെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍രാജ
പങ്കുവച്ചു. മലയാളത്തില്‍ വലിയ ഹിറ്റായി മാറിയ സിനിമ തെലുങ്കിലും വന്‍ വിജയമായി തീരുമെന്നാണ്
അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.
