# ആ ഒരു കാര്യത്തിൽ അമ്മയ്ക്ക് ഇപ്പോഴും സംശയമാണ്, ഗോകുൽ സുരേഷ്

- Link: https://ml.b4blaze.com/film-news/gokul-about-radhika
- Published: 2023-09-01T18:18:55+05:30
- Author: Devika

നിരവധി ആരാധകരാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും ഉള്ളത് . അച്ഛന് പിറകെ മകൻ ഗോകുൽ 
സുരേഷും സിനിമയിൽ തിളങ്ങുകയാണ് ഇപ്പോൾ. ഗോകുൽ സുരേഷിൻറെ ഏറ്റവും പുതിയ പടമായ കിംഗ് 
ഓഫ് കൊത്ത തിയേറ്ററിൽ വിജയകരമായി പ്രദർശനം നടന്നു വരുകയാണ്. തന്റെ വിശേഷങ്ങൾ എല്ലാം
താരംആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ സഹോദരിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളിൽ ആണ്
ഇപ്പോൾ ഗോകുൽ സുരേഷും മറ്റു സഹോദരങ്ങളും. തന്റെ മക്കളിൽ ആദ്യത്തെ ആളുടെ വിവാഹം നടക്കുന്നതിന്റെ
ഒരുക്കങ്ങളിലും സന്തോഷത്തിലും ആണ് സുരേഷ് ഗോപിയും രാധികയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/gokul1-1.jpg?resize
=809%2C576&ssl=1)

ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗോകുൽ സുരേഷ്. ഒരു അഭിമുഖത്തിനിടയിൽ
തന്റെ ‘അമ്മ രാധികയെ കുറിച്ചാണ് ഗോകുൽ മനസ്സ് തുറക്കുന്നത്. തന്റെ ‘അമ്മ നന്നായി പാട്ട്
പാടാറുണ്ട്. ഞങ്ങൾക്ക് പലപ്പോഴും അമ്മ പാട്ട് പാടി തരാറുമുണ്ട്. ഗർഭിണി ആയ സമയം മുതൽ‘
അമ്മ ഞങ്ങൾക്ക് പാട്ട് പാടി തരാറുണ്ടായിരുന്നു. ചിലപ്പോഴെക്കെ വഴക്കിടുന്ന സമയത്ത് ‘
അമ്മ ഞങ്ങളോട് പറയാറുണ്ട്, ഗർഭിണി ആയ സമയത്ത് ഞാൻ നിങ്ങൾക് ഭഗവത് ഗീതയും ഭാഗവതവും ഒക്കെ
അല്ലെ പറഞ്ഞു തന്നിട്ടുള്ളത്. പിന്നെ എങ്ങനെയാണ് നിങ്ങൾ ഇങ്ങനെ ആയത് എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/gokul5.jpg?resize
=1080%2C565&ssl=1)

നിങ്ങൾ എല്ലാം വയറ്റിലുള്ളപ്പോൾ നല്ല കാര്യങ്ങൾ മാത്രമല്ലേ ഞാൻ പറഞ്ഞു തന്നിട്ടുള്ളത്,
എന്നിട്ട് നിങ്ങൾ എന്താണ് ഇങ്ങനെ എന്ന് ‘അമ്മചോദിക്കാറുണ്ട് . വീട്ടിലെ കാര്യങ്ങൾ എല്ലാം
നോക്കുന്നത് ‘അമ്മ ആണ്. സംഗീതം അമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്നാൽ ഞങ്ങളുടെ കാര്യങ്ങൾ
നോക്കാൻ വേണ്ടിയാണ് ‘അമ്മ അതൊക്കെ മാറ്റി വെച്ചത്. എന്നാൽ ഇപ്പോൾ ‘അമ്മ കച്ചേരിക്ക്
ഒക്കെ പോകാറുണ്ട്. അത് ഞങ്ങൾക്കും ഭയങ്കര സന്തോഷമുള്ള കാര്യമാണ് എന്നും ഗോകുൽ സുരേഷ്
അഭിമുഖത്തിൽ പറഞ്ഞു.
