# ഗോകുലിന് പിറന്നാള്‍ സര്‍പ്രൈസുമായി ദുല്‍ഖര്‍

- Link: https://ml.b4blaze.com/film-news/gokul-suresh-birthday-at-king-of-kotha-location
- Published: 2022-09-29T19:34:32+05:30
- Author: Anu

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാമ് ഗോകുല്‍ സുരേഷ്. അച്ഛന്റെ പാതയില്‍ സിനിമയിലെത്തിയ
താരം ഒടുവില്‍ അഭിനയിച്ചത് അച്ഛനോടൊപ്പം പാപ്പനിലാണ്. ഗംഭീര വിജയമായിരുന്നു പാപ്പന്‍.
മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് സുരേഷിന്റെ സിനിമാ അരങ്ങേറ്റം.

ഇന്ന് ഗോകുല്‍ സുരേഷിന്റെ പിറന്നാള്‍ ദിനമാണ്. ഗോകുലിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്
ദുല്‍ഖറും സംഘവും. അതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
  ദുല്‍ഖര്‍ സല്‍മാന്‍
നായകനാവുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് ഗോകുല്‍ നിലവില്‍ അഭിനയിക്കുന്നത്.
അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റ സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു
ഗോകുലിന്റെ പിറന്നാള്‍ ആഘോഷവും.  ഷൂട്ടിംഗ് സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ്
ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. പൊറിഞ്ചു മറിയം ജോസ് ചിത്രത്തിന്റെ
തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന.
