# ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചൽ ആണ് ലക്ഷ്മി ചേച്ചി! എനിക്ക് വിഷമം വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കി ലക്ഷ്മിചേച്ചിയോടു പറയും, ഗോകുൽ സുരേഷ് 

- Link: https://ml.b4blaze.com/film-news/gokul-suresh-talk-about-in-lakshmi
- Published: 2023-09-04T12:43:22+05:30
- Author: B4blaze News Desk

നടൻ സുരേഷ് ഗോപിയെ പോലെ നിരവധി ആരാധകരുള്ള നടൻ ആണ് ഗോകുൽ സുരേഷ്, ഇപ്പോൾ താരം തന്റെ
മൂത്ത ചേച്ചിയായ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ചേച്ചിയുടെ
മരണം അച്ഛനും, ഞങ്ങൾക്കും തീരാ വേദന ആണ് തന്നത്, ചേച്ചിയുടെ പേരിൽ നടത്തുന്ന ട്രസ്റ്റ്
ചുമതല എല്ലാം അമ്മ തന്നെയാണ് നോക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/suresh-gopi1.jpg?
resize=593%2C475&ssl=1)

ഇപ്പോൾ വീട്ടിലെ ആദ്യ ആഘോഷം നടക്കുകയാണ്, ഇപ്പോൾ ലക്ഷ്മി  ചേച്ചി ജീവിച്ചിരുന്നെങ്കിൽ
ചേച്ചിയുടെ വിവാഹം ഇതിനോടകം കഴിഞ്ഞേനെ, ചേച്ചി മരിച്ചു ഒന്നര വര്ഷം കഴിഞ്ഞാണ് താൻ ജനിക്കുന്നത്,
ശരിക്കും ലക്ഷ്മി ചേച്ചി ഞങ്ങളുടെ ഒരു ഗാർഡിയൻ എയ്ഞ്ചൽ തന്നെയാണ്, അത് അന്നും, ഇന്നും
ഗോകുൽ സുരേഷ് പറയുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/gokul1.jpg?resize
=960%2C720&ssl=1)

എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കി ലക്ഷ്മി ചേച്ചിയോട് പറയും,
തിരിച്ചു ഏതെങ്കിലും നക്ഷത്രം കമ്മ്യൂണികേറ്റ്  ചെയ്യുമോ എന്ന് നോക്കും അത് എന്റെ ഒരു
ചിന്ത ആണ്, പക്ഷെ ഞാൻ അങ്ങനെ പറഞ്ഞിട്ടുള്ള രണ്ടു മൂന്നു കാര്യങ്ങൾ നടന്നിട്ടുണ്ട്,
അതെന്താണെന്ന് ഞാൻ പറയില്ല പറഞ്ഞാൽ അതിന്റെ ഭംഗി പോകും ഗോകുൽ സുരേഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/gokul-suresh1.jpg?
resize=762%2C594&ssl=1)
