# റിലീസിനു മുന്നേ ‘ഗോൾഡ്’ 50 കോടി ക്ലബിൽ!!

- Link: https://ml.b4blaze.com/film-news/gold-film-earns-more-than-50-crore-pre-release-business
- Published: 2022-11-30T11:49:38+05:30
- Author: Ajay

അൽഫോൺസ് പുത്രൻ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിയാണ് ‘ഗോൾഡ്’.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് പൃഥ്വിരാജും നയൻതാരയുമാണ് എന്നതിനാൽ
ഗോൾഡിൽ വൻ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം നാളെ പ്രദർശനത്തിനെത്തുകയാണ്.
റിലീസിനു മുന്നെതന്നെ വൻ നേട്ടം കൈവരിച്ചിരിക്കുകയാണ് ഗോൾഡ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gold-5.jpg?resize
=1280%2C720&ssl=1)

ഗോൾഡ് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുകയാണ്.
അമ്പത് കോടിയലിധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുന്നത്.
വേൾഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളിലായി വൻ റിലീസിന് ഒരുങ്ങുകയാണ് സിനിമ. ഒരു ദിവസം
ഏതാണ്ട് ആറായിരത്തിലധികം ഷോകളായിരിക്കും സിനിമയ്ക്ക് ഉണ്ടാവുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/goldd.jpg?resize
=1280%2C720&ssl=1)

അജ്മൽ അമീർ, ലാലു അലക്‌സ്, ജഗദീഷ്, പ്രേം കുമാർസൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, വിനയ് 
ഫോർട്ട്, റോഷൻ മാത്യു,കൃഷ്ണ ശങ്കർ, ശബരീഷ് വർമ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ എന്നിവരാണ്
സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ
പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനുമാണ് സിനിമ നിർമിക്കുന്നത്.ശബരീഷ് വർമയുടെ വരികൾക്ക്
രാജേഷ് മുരുഗേശനാണ് സംഗീതം നൽകുന്നത്

 

 
