# ‘ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേയെന്ന് ലിസ്റ്റിൻ ‘;ഒടുവിൽ ‘ഗോൾഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/gold-film-release-date-out
- Published: 2022-11-23T14:57:52+05:30
- Author: Ajay

മലയാളികൾ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ‘ഗോൾഡ്’.’പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു
ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത ഉള്ളതിനാലാണ് ഈ കാത്തിരിപ്പ്
എന്ന് പറയാതെ വയ്യ. സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gold-4.jpg?resize
=1280%2C720&ssl=1)

സിനിമ വരുന്ന ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വളരെ
രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.”
സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. സിനിമ റിലീസ് ചെയ്യാനും 
ഇപ്പോൾ ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഡിസംബർ ഒന്നാം തീയതി ഗോൾഡ്
തിയറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ, റിലീസ് തീയതി മാറുന്നതിന്
ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്” എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/gold-3.jpg?resize
=1280%2C720&ssl=1)

പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.
അജ്മൽ അമീർ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു,ലാലു അലക്‌സ്, പ്രേം
കുമാർ,ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ തുടങ്ങി
വൻ താരനിര തന്നെയുണ്ട് സിനിമയിൽ. മാജിക് ഫ്രെയിംസ്,പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ്
ഗോൾഡ് നിർമ്മിക്കുന്നത്
