# ‘ഗോള്‍ഡ്’ പൊള്ളുന്നു….ഒടിടിയില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

- Link: https://ml.b4blaze.com/film-news/gold-movie-ott-sold
- Published: 2022-08-30T16:11:54+05:30
- Author: Anu

പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഴു വര്‍ഷങ്ങള്‍ക്ക്
ശേഷം അല്‍ഫോന്‍സ് പുത്രനൊരുക്കുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രം റിലീസിന് മുന്‍പേ തന്നെ
ഒടിടി അവകാശം വിറ്റുപോയത് വമ്പന്‍ തുകയ്ക്കാണ്.

അടുത്ത വാരമാണ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതുവരെയും ചിത്രത്തിന്റെ
 ട്രെയ്‌ലറോ
വലിയ അപ്ഡേറ്റുകളോ പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ്.  
ആമസോണ്‍ പ്രൈമാണ് റെക്കോര്‍ഡ് തുകയ്ക്ക് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. സിനിമയ്ക്ക് 30
കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മാത്രമല്ല, സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശവും വിറ്റുപോയത് റെക്കോര്‍ഡ്
തുകയ്ക്കാണ.സിനിമയുടെ ഓവര്‍സീസ് വിതരണവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്
ആണ്.
