# ഞങ്ങള്‍ ശരിക്കും നിരാശയിലാണ്..! അല്‍ഫോണ്‍സ് പുത്രന്റ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സിനിമാ പ്രേമികള്‍!

- Link: https://ml.b4blaze.com/film-news/gold-movie-release-changed-alphonse-puthren-fb-post
- Published: 2022-09-02T08:32:46+05:30
- Author: B4blaze News Desk

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട്
നിരാശയിലായിരിക്കുകയാണ് സിനിമാ പ്രേമികള്‍. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന
ഗോള്‍ഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റ് പങ്കുവെച്ചത്.
ഓണത്തിന് തന്റെ സിനിമയായ ഗോള്‍ഡ് തീയറ്ററുകളിലേക്ക് എത്തില്ല എന്നാണ് സംവിധായകന്‍ സോഷ്യല്‍
മീഡിയ വഴി അറിയിച്ചത്. പ്രേക്ഷകരോട് ക്ഷമാപണം നടത്തിക്കൊണ്ട് ആയിരുന്നു അദ്ദേഹത്തിന്റെ
പോസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/ALPHONS-PUTHRAN.
jpg?resize=600%2C338&ssl=1)

‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ ”ഗോള്‍ഡ്” ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ
കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോള്‍ഡ് റിലീസ് ചെയ്യുമ്പോള്‍ ഈ കാലതാമസം
നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്. ഈ വാര്‍ത്ത
ഞങ്ങളില്‍ ശരിക്കും നിരാശയുണ്ടാക്കുന്നു എന്നാണ് പ്രേക്ഷകര്‍ കമന്റുകള്‍ കുറിയ്ക്കുന്നത്.
ഓണത്തിന് നല്ലൊരു സിനിമ തീയ്റ്ററില്‍ എത്തിക്കാണാം എന്ന് ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gold.jpg?resize=
1200%2C628&ssl=1)

എന്നും കമന്റുകള്‍ വരുന്നു.. അതിന് മറുപടിയായി ക്ഷമ ചോദിക്കുന്നു എന്നാണ് സംവിധായകന്‍
കുറിച്ചത്. പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച് എത്തുന്ന ഈ സിനിമ ഏഴ് വര്‍ഷത്തെ ഇടവേളക്ക്
ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്. മലയാള സിനിമാ ലോകത്തെ
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പോസ്റ്റര്‍ എല്ലാം 
ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.

ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍
എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്,
മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്
സിനിമയുടെ നിര്‍മ്മാണം.
