# പാതി വെന്ത ടീസർ; പൃഥ്വിരാജിന്റെ ‘ഗോൾഡ്’ സിനിമയുടെ ഇതുവരെയും പുറത്തുവിടാത്ത ടീസർ പുറത്തുവിട്ടു, അൽഫോൺസ് പുത്രൻ 

- Link: https://ml.b4blaze.com/film-news/gold-movie-teaser-out
- Published: 2024-01-04T12:52:50+05:30
- Author: Suji

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ഗോൾഡ്, ഇതിൽ പൃഥ്വിരാജ്, നയൻ താര 
എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്, ഇപ്പോൾ ചിത്രത്തിന്റെ ഇതുവരെയും
പുറത്തുവിടാത്ത ടീസർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ, ഇതൊരു പാതി
വെന്ത ടീസർ എന്നാണ് അൽഫോൺസ്  തന്റെ ഇൻസ്റ്റയിൽ ടീസർ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.
ലോഗോ ഡിസൈനും ബി ജി എം ചേർക്കുന്നതിന് മുൻപുള്ള പാതിവെന്ത ടീസർ എന്നാണ് സംവിധാകൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/alphons1.jpg?resize
=813%2C554&ssl=1)

2022  ഡിസംബർ ഒന്നിനെ തീയിട്ടറുകളിൽ റിലീസ് ആയ ചിത്രമാണ് ഗോൾഡ്. ചിത്രം തീയറ്ററുകളിൽ
സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചിരുന്നത്, ചിത്രത്തിൽ പൃഥ്വിരാജ്, നയൻ താര, ഷമ്മി തിലകൻ,
ജാഫർ ഇടുക്കി, ലാലു അലക്സ്, മല്ലിക സുകുമാരൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ,ബാബുരാജ്
തുടങ്ങിയ നിരവധി നടിനടന്മാർ അഭിനയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/gold1.jpg?resize
=687%2C382&ssl=1)

എന്നാൽ ചിത്രത്തെ കുറിച്ച് അൽഫോൻസ് പുത്രൻ പറയുന്നത് താൻ ശരിക്കും മനസിൽ വിചാരിച്ച 
ചിത്രം ഇങ്ങനെയല്ല എന്നാണ്, അതുപോലെ പ്രേക്ഷകർ നിങ്ങൾ കണ്ട ഗോൾഡ് അല്ല തന്റെ ഗോൾഡ്,
എന്നും അൽഫോൻസ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു

>  
> View this post on Instagram
>  
> [A post shared by Alphonse Puthran M (@puthrenalphonse)](https://www.instagram.com/reel/C1qmubcosol/?utm_source=ig_embed&utm_campaign=loading)
