# പ്രണയപ്രഖ്യാപ പോസ്റ്റും ഒരുമിച്ചുള്ള ചിത്രങ്ങളുമില്ല ; ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞു ? പരസ്പരം അൺഫോളോ ചെയ്ത് താരങ്ങൾ

- Link: https://ml.b4blaze.com/film-news/gopi-sundar-and-amrutha-suresh-break-up
- Published: 2023-07-16T15:12:50+05:30
- Author: Shilpa

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്തയും ഇരുവരും
വിവാഹിതരായെന്നു വർത്തയുമെല്ലാം വളരെയധികം ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത്. നടൻ 
ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കും സഹോദരിക്കും മകൾ പാപ്പുവിനൊപ്പമായിരുന്നു
അമൃത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-150727-276x300.png?resize=749%2C814&ssl=1)

തുടർന്ന് സംഗീതത്തിലും കരിയറിലുമായിരുന്നു അമൃതയുടെ ശ്രദ്ധ. അങ്ങനെയിരിക്കെയാണ് ഗോപി
സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ ഏവരെയും അറിയിക്കാത്ത.
ഒട്ടനവധി വിമർശനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കും കേൾക്കേണ്ടതി വന്നിരുന്നു. 
എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെയായിരുന്നു ഇരുവരും മുന്നേറിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-151032-300x273.png?resize=804%2C732&ssl=1)

എന്നാൽ, ഇപ്പോൾ ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്.
പ്രണയം പ്രഖ്യാപിച്ച് കൊണ്ട് ഇരുവരും പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ഗോപി സുന്ദറിന്റെ 
അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഒപ്പം തന്നെ ഇരുവരും പരസ്പരം അൺഫോളോ
ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയുവാനായി കാത്തിരിക്കുകയാണ്
ഇപ്പോൾ ഇരുവരുടെയും ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-151048-300x298.png?resize=771%2C766&ssl=1)
