# നീയെന്റെ മഴ..! അമൃതയെ മുത്തമിട്ട് ഗോപിസുന്ദര്‍! ശ്രദ്ധ നേടി പുതിയ ഫോട്ടോ!

- Link: https://ml.b4blaze.com/film-news/gopi-sundar-new-post-with-amrutha
- Published: 2022-08-24T12:53:10+05:30
- Author: Sreekumar

അമൃതയുടേയും ഗോപിസുന്ദറിന്റേയും ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
എന്റെ മഴ എന്ന് കുറിച്ചാണ് ഗോപിസുന്ദര്‍ അമൃതയുമൊത്തുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ
അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. അമൃതയെ ചേര്‍ത്ത് പിടിച്ച് മുത്തമിടുന്ന ഫോട്ടോയാണ്
ഇത്. ഇരുവരും ഓണം ഫോട്ടോഷൂട്ടിന് അണിഞ്ഞൊരുങ്ങിയതാണെന്നാണ് കരുതുന്നത്. സാരി അണിഞ്ഞ്
മലയാള തനിമയില്‍ അമൃതയെ ഫോട്ടോയില്‍ സുന്ദരിയായി കാണപ്പെട്ടു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/amrutha-gopi-12.
jpg?resize=615%2C611&ssl=1)

ഗോപിസുന്ദറും അമൃതയും ഒത്തുള്ള ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്..
നീ എന്റ മഴ എന്നാണ് അമൃതയെ കുറിച്ച് ഗോപി സുന്ദര്‍ കുറിച്ചത്. നിരവധിപ്പേരാണ് ഫോട്ടോയ്ക്ക്
കമന്റ് അറിയിച്ച് എത്തുന്നത്. എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ എന്നാണ്
പലരും ഇവരുവര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് കുറിയ്ക്കുന്നത്. മേഡ് ഫോര്‍ ഈച്ച്
അദര്‍ എന്നും ഇവരെ കുറിച്ച് ചിലര്‍ കമന്റായി കുറിയ്ക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/lh.jpg?resize=1013%
2C443&ssl=1)

പ്രണയം തുറന്ന് പറഞ്ഞതോടെ പല വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു എങ്കിലും സന്തോഷകരമായ
ജീവിതം നയിച്ച് മുന്നോട്ട് പോവുകയാണ് അമൃതയും ഗോപി സുന്ദറും. ഇപ്പോഴാണ് ഞാന്‍ തിരിച്ച്
എന്റെ വീട്ടിലേക്ക് എത്തിയ ഫീല്‍ ലഭിച്ചത്.. എല്ലാം ഇപ്പോള്‍ സംഗീതമായി മാറി എന്നാണ്
ഗോപിസുന്ദറിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞിരുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/amrutha-10101.jpg?
resize=1280%2C720&ssl=1)

അതേസമയം, ജീവിതത്തില്‍ അമൃതയെ പോലെയൊരു സ്ത്രീയെ വേറെ കണ്ടിട്ടില്ലെന്നായിരുന്നു ഗോപിസുന്ദര്‍
പറഞ്ഞത്. പക്വതയോടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ആയി മാറിയേക്കാവുന്ന പല പ്രശ്‌നങ്ങളും
അമൃത വളരെ നന്നായി കൈകാര്യം ചെയ്യും എന്നാണ് ഗോപിസുന്ദര്‍ പറഞ്ഞിരുന്നത്.
