# പ്രണയം പറഞ്ഞ് കണ്ണും… കണ്ണും…!! പ്രണയാര്‍ദ്ര സെല്‍ഫിയുമായി ഗോപി സുന്ദര്‍

- Link: https://ml.b4blaze.com/film-news/gopi-sundar-share-new-selfie-with-amritha-suresh
- Published: 2022-06-28T21:31:30+05:30
- Author: Anu

ഗോപി സുന്ദറിന്റെ നെഞ്ചോട് ചേര്‍ന്ന് അമൃത സുരേഷ്. കണ്ണും കണ്ണും പ്രണയം ചൊല്ലുന്ന 
സെല്‍ഫിയുമായി താരദമ്പതികള്‍. ഒഫീഷ്യലായി ഇരുവരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് 
തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഒന്നിച്ചുള്ള സെല്‍ഫികള്‍ പങ്കുവച്ചാണ് ഇരുവരും പ്രണയവും
ജീവിതവും തുറന്നുപറയുന്നത്. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരുടെയും
പുതിയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ
പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  ഇപ്പോഴിതാ ഇരുവരുടെയും
പുതിയ പ്രണയാര്‍ദ്ര ചിത്രമാണ് വൈറലാകുന്നത്. ‘wind’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍
ആണ് കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ചത്. ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രണ്ടുപേരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുന്ന മനോഹരമായ സെല്‍ഫിയാണ്.
 ചിത്രത്തിന്
അമൃതയുടെ അനുജത്തിയും ഗായികയുമായി അഭിരാമി സുരേഷും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.  ‘നിങ്ങള്‍ മമ്മൂട്ടിയുടെ
ജനുസ് ആണല്ലോ, ഗ്ലാമര്‍ ഇച്ചിരി കൂടുന്നുണ്ട്’ എന്നാണ് ഒരു ആരാധകന്‍ കമന്റ് കുറിച്ചിരിക്കുന്നത്.

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും 
ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും
പറഞ്ഞ് അമൃതയാണ് പ്രണയചിത്രം പങ്കുവച്ചിരുന്നത്. പിന്നാലെ ഗുരുവായൂരിലും പത്മനാഭ സ്വാമി
ക്ഷേത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ സിന്ദൂരം
അണിഞ്ഞുള്ള അമൃതയുടെ ചിത്രവും പുറത്തുവന്നിരുന്നു.
