# പത്ത് പേര്‍ എന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് തളരുന്ന ആളല്ല ; ആളുകള്‍ എന്ത് പറയുമെന്ന് ഒട്ടും ആലോചിക്കാത്ത ആളാണ് ഞാന്‍ !

- Link: https://ml.b4blaze.com/film-news/gopi-sundar-viral-interview
- Published: 2021-10-17T15:22:30+05:30
- Author: Rahul

മലയാളത്തിന് പുറമെ സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം പ്രിയങ്കരനായ സംഗീത സംവിധായകൻ
ആണ് ഗോപി സുന്ദർ. മലയാളം സിനിമ മേഖലയിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം എങ്കിലും
പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായി മാറുകയായിരുന്നു താരം. ഇതിന്നിടയിൽ
താരത്തിന്റെ കുടുംബ ജീവിതവും മറ്റും സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും മറ്റും 
ചർച്ചയാകാറുണ്ട്. എന്നാൽ അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ തന്നെ താരം തന്റെ സംഗീതവുമായി
മുന്നേറുകയാണ്. എന്നാൽ ഇന്നിപ്പോൾ തന്റെ ഇൻഡസ്ട്രിയിൽ സൗഹൃദങ്ങളെ കുറിച്ച് താരം പറഞ്ഞ
കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിയ്ക്കുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു
താരം ഇക്കാര്യങ്ങൾ പറഞ്ഞിരിയ്ക്കുന്നത്.താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്. “കോപ്പി 
സുന്ദര്‍ എന്നുള്ള വിളികളൊക്കെ കണ്ടാലേ കുഴപ്പമുള്ളു. കാണാതെ ഇരുന്നാല്‍ മതി. എന്നെ
എല്ലാവരും അങ്ങനെ വിളിക്കുന്നുണ്ട്. ഇനി എന്ത് ചെയ്യുമെന്ന് ചിന്തിക്കാതെ ഇരിക്കണം.
കാരണം ഞാനിത് തുടങ്ങിയിട്ട് കുറേ കാലമായി. ഇരുപത്തിയഞ്ച് വര്‍ഷമായി ഇതേ ജോലി ചെയ്യുന്നു.
അതുകൊണ്ട് തന്നെ ഇതെന്നെ ബാധിക്കില്ല. ഞാന്‍ പെട്ടെന്ന് പൊട്ടി മുളച്ച് വന്നതാണെങ്കില്‍
അയ്യോ എന്ന് പറഞ്ഞ് തലയും കുത്തി വീഴും. ആളുകള്‍ എന്ത് പറയുമെന്ന് ഒട്ടും ആലോചിക്കാത്ത
ആളാണ് ഞാന്‍. ഞാനിവിടെ വന്നത് ഒറ്റക്കാണെന്നേ ചിന്തിക്കാറുള്ളു. ഇവിടുന്ന് പോകുമ്പോഴും
ഒറ്റയ്ക്ക് ആയിരിക്കും. നിങ്ങളാരും എനിക്ക് കമ്പനി തരില്ല. അതുപോലെ എല്ലാവരും അങ്ങ്
വിചാരിച്ചാല്‍ മതി.പത്ത് പേര്‍ എന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് തളരുന്ന ആളല്ല. അങ്ങനെ 
ആയിരുന്നെങ്കില്‍ എപ്പോഴെ തളര്‍ന്ന് കിടന്നേനെ. എഴുപത്തിയഞ്ചോ എണ്‍പതോ സിനിമകളില്‍ 
അസിസ്റ്റന്റ് ആയതിന് ശേഷമാണ് ഞാന്‍ സ്വന്തമായെന്ന് ചെയ്യുന്നത്. ആ സിനിമകള്‍ക്ക് വേണ്ടി
പതിനാല് വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. അത്രയും വര്‍ഷങ്ങള്‍ ഒരോ മൂലയിലും മാറി മാറി 
നിന്നാണ് ഞാന്‍ വന്നത്. അത്രയും താഴെ നിന്നും അടി കിട്ടി വന്നയാളാണ് ഞാന്‍. അതോണ്ട്
ഇതൊന്നുമൊരു അടിയല്ല. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന് പറയാന്‍ 
ആരും തനിക്കില്ല. ഞാനിത്രയും സിനിമകള്‍ ചെയ്യാനുള്ള കാരണവും അത് തന്നെയാണ്. എനിക്ക്
ആരുമായിട്ടും ഒരു കൂട്ടുകെട്ടില്ല. എനിക്ക് ക്ലോസ് ഫ്രണ്ട്‌സ് എന്ന് പറയുന്നത് വിരലില്‍
എണ്ണാവുന്ന അത്രയുമുള്ള ആളുകളാണ്. അവരൊക്കെ ഈ ഇന്‍ഡസ്ട്രിയ്ക്ക് പുറത്തുമാണ്. ”
