# കേരളത്തിൽ ഇത്ര ലൈംഗീക ദാരിദ്ര്യം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് ഗോപിസുന്ദർ !!

- Link: https://ml.b4blaze.com/film-news/gopi-sundhar-amritha-suresh-interview
- Published: 2022-09-29T16:23:14+05:30
- Author: Rahul

കടുത്ത വിമര്‍ശനം ഉയരുമ്പോഴും പ്രണയം അത്രമേല്‍ സുന്ദരമാണെന്ന് ജീവിച്ചു കാണിക്കുകയാണ്
അമൃത സുരേഷും ഗോപി സുന്ദറും. അഭയ ഹിരണ്‍മയിയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതര്‍
ഉപേക്ഷിച്ച് ഈ അടുത്താണ് ഗോപി സുന്ദറും അമൃതയും ഒന്നിച്ചത്. ഒന്നിച്ചുള്ള ഗാനങ്ങളും
വീഡിയോയുമെല്ലാം പങ്കുവച്ച് സോഷ്യലിടത്ത് ഇരുവരും സജീവമാണ്. ഇപ്പോൾ കേരളത്തിൽ ഇത്ര 
ലൈംഗീക ദാരിദ്ര്യം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് ഗോപിസുന്ദർ പറയുന്ന വാക്കുകളാണ്
സോഷ്യൽ ലോകത്ത് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/gopi-2.jpg?resize
=1149%2C704&ssl=1)

അമൃതയും, ഗോപി സുന്ദറും ഒന്നിച്ചായിരുന്നു ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്, ഞങ്ങൾ
ഒരുമിച്ച് ഒരു പാട്ട് പുറത്തിറക്കിയിരുന്നു. ഇതിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയപ്പോൾ
അകെ കമന്റ് ചെയ്തത് എട്ട് പേർ മാത്രമാണ്, പിന്നാണ് ഞങ്ങൾ കിസ്സ് ചെയ്യുന്ന രംഗങ്ങൾ 
ഉൾപ്പെടുത്തിയുള്ള പ്രമോ പുറത്തിറക്കുന്നത്, അത് വലിയ രീതിയിൽ വൈറലാകുകയും ചെയ്തു, 
കേരത്തിൽ ഇത്ര ലൈംഗീക ദാരിദ്ര്യം ഉണ്ടെന്ന് ഞാൻ അപ്പോഴാണ് മനസിലാക്കുന്നത്. ഒരു സാരി
വിൽക്കണമെങ്കിൽ തെങ്ങുമ്മേൽ സാരി ചുറ്റിയാൽ മതി, ഞങ്ങടെ ആ വീഡിയോ കണ്ടപ്പോൾ പലർക്കും
എന്തോരം സന്തോഷം ഉണ്ടായെന്നോ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/gopi-1-1.jpg?resize
=1180%2C714&ssl=1)

ആ സന്തോഷം കപടമായി ആസ്വദിക്കുകയും വിമര്ശിക്കുകയും ചെയ്യുകയാണ് പലരും, എന്തായാലും എന്റെ
ഉദ്ദേശം നടന്നു, അത് നല്ല രീതിയിൽ റീച്ച് ആകണം എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു അത്
നടക്കുകയും ഉണ്ടായി. പ്രണയം പൊതു സമൂഹത്തിൽ വെളിപ്പെടുത്തുമ്പോൾ ഇത്ര വിമർശനം ഉണ്ടാകും
എന്ന് അറിയാമെന്നും താരം പറയുന്നു.
