# താരവിവാഹത്തിന് ദിവസങ്ങള്‍ മാത്രം!! ബ്രൈഡ് ടു ബി ആഘോഷവുമായി ഗോപിക അനില്‍

- Link: https://ml.b4blaze.com/film-news/gopika-anil-bride-to-be-pics-viral
- Published: 2024-01-26T17:36:05+05:30
- Author: Anu

ആങ്കറായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്നാണ് ആരാധകലോകം
താരത്തിനെ വിളിയ്ക്കുന്നത്. മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള നടിയാണ് ഗോപിക അനില്‍. 
അടുത്തിടെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന സന്തോഷം അറിയിച്ചത്. അടുത്ത ബന്ധുക്കളും
സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം. വളരെ സര്‍പ്രൈസായിട്ടാണ്
താരങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ചത്.

ജനുവരി 28നാണ് ആരാധക ലോകം കാത്തിരിക്കുന്ന ആ താരവിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള
ഗോപികയുടെ ബ്രൈഡ് ടു ബി ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ബന്ധുക്കള്‍ക്കും
സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ബ്രൈഡ് ടു ബി ആഘോഷം നടന്നത്.
  ഗോപികയുടെ അനിയത്തിയും
നടിയുമായ കീര്‍ത്തന അനിലാണ് ഗോപികയുടെ ബ്രൈഡ് ടു ബി ചിത്രങ്ങള്‍ പങ്കുവച്ചത്. കേക്ക്
മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ചടങ്ങ് ആഘോഷിച്ചത്. സില്‍വര്‍
നിറത്തിലുള്ള ബോഡി കോണ്‍ ഷിമറി ഡ്രസ്സിലാണ് നവവധുവായി ഗോപിക എത്തിയത്.  ‘മൈ ഗേള്‍…എക്കാലത്തെയും
സുന്ദരിയായ വധു..കൗണ്ട്ഡൗണ്‍ ഔദ്യോഗികമായി’ എന്നു പറഞ്ഞാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി
ചിത്രങ്ങള്‍ പങ്കിട്ട് കീര്‍ത്തന അനില്‍ പങ്കിട്ടത്. നിരവധി പേരാണ് ഗോപികയ്ക്ക് ആശംസകള്‍
നേര്‍ന്ന് എത്തുന്നത്.
