# ‘ഞാനും എന്റെ പെണ്ണും’!!! ഏറ്റവും അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തി ഗോപിക അനില്‍

- Link: https://ml.b4blaze.com/film-news/gopika-anil-share-new-pics
- Published: 2022-11-30T19:09:48+05:30
- Author: Anu

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘സാന്ത്വനം’. ബാലനും സഹോദരങ്ങളും
നിറഞ്ഞ കൈയ്യടി നേടുന്നുണ്ട്. കുടുംബത്തിലെ സഹോദരങ്ങളുടെ ആത്മബന്ധത്തിന്റെ കഥ മലയാളി
ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് 
ഗോപിക അനില്‍. ‘ശിവന്റെ’ ‘അഞ്ജലി’യായാണ് ഗോപിക തിളങ്ങുന്നത്.

അടുത്തകാലത്തൊന്നും മിനിസ്‌ക്രീനില്‍ ഇത്രയധികം കൈയ്യടി നേടിയ ദമ്പതികള്‍ വന്നിട്ടില്ല.‘
ശിവനും’ ‘അഞ്ജലി’യും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും 
ആരാധകര്‍ ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപിക അനില്‍. ഇപ്പോഴിതാ, 
സഹോദരി കീര്‍ത്തനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുകയാണ് താരം.
  ‘ഞാനും
എന്റെ പെണ്ണും’ എന്ന ക്യാപ്ഷനോടെയാണ് സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതൊക്കെ
കാണുമ്പോള്‍ എനിക്കും ഒരു ചേച്ചി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നാണ്
ഒരാള്‍ കമന്റ് ചെയ്തത്.

ഇരുവരും അഭിനയത്തില്‍ സജീവമാണ്. രണ്ടുപേരും അഭിനയം ആരംഭിച്ചത് ഒരുമിച്ചാണ്. സഹോദരിയാണ്
തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നും ഗോപിക പറയാറുണ്ട്.

‘ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ മക്കളായി ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
വലുതായ ശേഷം ‘കബനി’ എന്ന സീരിയലും ഒരുമിച്ച് ചെയ്തിരുന്നു. ശേഷമാണ്ഗോപിക സാന്ത്വനത്തിലെത്തിയത്.

>  
> View this post on Instagram
>  
> [A post shared by Keerthana Anil ⭐ (@__keerthana_anil__)](https://www.instagram.com/p/CljazQeyEhu/?utm_source=ig_embed&utm_campaign=loading)

 ‘സാന്ത്വന’ത്തിന്റെ ലൊക്കേഷനില്‍ എനിക്ക് കൂട്ടായി വരുന്നത് സഹോദരിയാണ്. സഹോദരിയും
താനും തമ്മില്‍ നല്ല സിങ്ക് ആണ്. സുഹൃത്തുക്കളെ പോലെ തന്നെയാണ്. എവിടെ പോവുമ്പോഴും 
അവളെയും കൂട്ടിയാണ് പോകുന്നത്. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതും ഞങ്ങളുടെ വലിയ ഭാഗ്യമാണ്’
എന്നാണ് ഗോപിക സഹോദരിയെ കുറിച്ച് പറയാറുള്ളത്.
