# വടക്കുംനാഥന് മുന്നിൽ ​ഗോപികയ്ക്ക് മിന്നുചാർത്തി ജിപി; വൈറലായി ചിത്രങ്ങൾ

- Link: https://ml.b4blaze.com/film-news/gopika-govind-padmasoorya-got-married
- Published: 2024-01-28T12:52:23+05:30
- Author: Ajay

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയുടെയും നടി ​ഗോപിക അനിലും വിവാഹിതരായി. വടക്കുംനാഥ
ക്ഷേത്രത്തിൽ വച്ചാണ് ജിപി ഗോപികയ്ക്ക് മിന്നുചാർത്തിയത്. വടക്കും നാഥ ക്ഷേത്രത്തിൽ
വിവാഹം അങ്ങനെ പതിവുള്ളതല്ല. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കി,
ഭഗവാന്റെ നടയ്ക്ക് മുൻപിൽ എത്തിയാണ് ചടങ്ങുകൾ നടത്തിയത്.

>  
> View this post on Instagram
>  
> [A post shared by Mouseartfilm™️ (@mouseart_film)](https://www.instagram.com/p/C2oPw_9RcuL/?utm_source=ig_embed&utm_campaign=loading)

കോഴിക്കോട് വച്ച് മാസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യൂട്യൂബ്
ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഓരോ ഒരുക്കങ്ങളും
യൂട്യൂബ് ചാനലിലൂടെ ജിപി അറിയിക്കുന്നുണ്ടായിരുന്നു. വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണെന്നും
തങ്ങൾ പ്രണയത്തിലായിരുന്നില്ലെന്നും ജിപി പറഞ്ഞിരുന്നു.
