# ഇത് ഞങ്ങളുടെ ജാനു അല്ല, ഞങ്ങളുടെ ജാനു ഇങ്ങനെയല്ല; ഗ്ലാമറസ് ലുക്കിൽ ഗൗരി കിഷൻ

- Link: https://ml.b4blaze.com/film-news/gouri-kishan-glamour-pic
- Published: 2022-12-03T10:33:29+05:30
- Author: Ajay

96 എന്ന തന്റെ ആദ്യ സിനിമയിലൂടെ കുട്ടിജാനുവായി എത്തി പ്രേക്ഷകരുടെ മനംകവർന്ന താരമാണ്
ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
നടി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ഇപ്പോഴുള്ളത്.ഗൗരി കിഷൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്
ഗ്ലാമർ ഫോട്ടോകളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gouri-5.jpg?resize
=1280%2C720&ssl=1)

എന്നാൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതിനാൽ
തന്നെ ചിത്രങ്ങൾക്കു നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇത് ഞങ്ങളുടെ 
ജാനു അല്ല, ഞങ്ങളുടെ ജാനു ഇങ്ങനെയല്ല, ഗൗരിയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല, ഇത് വേണ്ടിയിരുന്നില്ല
അങ്ങനെ പോവുന്നു ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ. സിനിമയിൽ നാടൻ ലുക്കിൽ എത്തുന്ന
ഗൗരിയെയാണ് ആരാധകർക്ക് ഏറെ ഇഷ്ടം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gouri-7.jpg?resize
=1280%2C720&ssl=1)

ഗൗരിയുടേതായി മലയാളത്തിൽ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത് . ലിറ്റിൽ മിസ് റാവുത്തർ,
അനുരാഗം എന്നിവയാണ് പുതിയ സിനിമകൾ. ലിറ്റിൽ മിസ് റാവുത്തറിൽ ഷേർഷ ഷെരീഫ് ആണ് ഗൗരിയുടെ
നായകൻ. നവാഗതനായ വിഷ്ണുദേവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷേർഷ ഷെരീഫാണ് തന്നെയാണ്
ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഉയരം കുറഞ്ഞ പെൺകുട്ടിയും ഉയരമുള്ള ആണും തമ്മിലുള്ള പ്രണയകഥയാണ്
ലിറ്റിൽ മിസ് റാവുത്തർ

 
