# ‘ബാലേട്ടൻറെ കുട്ടികളൊക്കെ വളർന്നു’; അവരിൽ ഒരാൾക്ക് കല്യാണ മേളം, ബാലേട്ടനെ കാണാനെത്തി ​ഗോപികയും ജിപിയും

- Link: https://ml.b4blaze.com/film-news/govind-padmasoorya-and-gopika-met-mohanlal
- Published: 2024-01-22T10:12:28+05:30
- Author: Ajay

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയുടെയും നടി ​ഗോപിക അനിലും വിവാഹത്തിനുള്ള കാത്തിരിപ്പിലാണ്
ആരാധകർ. ജനുവരി 28നാണ് ഈ താരവിവാഹം. ഇപ്പോൾ മോഹൻലാലിനെ കണ്ട് അനു​ഗ്രഹം വാങ്ങാൻ എത്തിയ
ജിപിയുടെയും ​ഗോപികയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബാലേട്ടൻ എന്ന സൂപ്പർ
ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ​ഗോപികയും സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു. സിനിമയിൽ
മോഹൻലാലിന്റെ മക്കളായാണ് ഇരുവരും അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mohan.jpg?resize
=800%2C740&ssl=1)

അച്ഛനായി അഭിനയിച്ച മോഹൻലാലിനെ കാണാനും വിവാഹത്തിന് ക്ഷണിക്കാനും ​ഗോപികയെത്തിയ വീഡിയോ
ജിപി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വിവാഹത്തിന് മോഹൻലാലിനെ കൊണ്ടുവരിക
എന്നത് വലിയ ആ​ഗ്രഹം ആയിരുന്നുലെന്ന് ജിപി പറയുന്നുണ്ട്. എന്നാൽ, ആ സമയത്ത് ഷൂട്ടിം​
ഗ് തിരക്കുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് കുടുംബത്തോടൊപ്പം മോഹൻലാലിനെ കാണാൻ
എത്തുകയായിരുന്നു.

വിവിഹ ക്ഷണക്കത്തിനൊപ്പം മുണ്ടും നൽകി ജിപിയും ​ഗോപികയും മോഹൻലാലിന്റെ അനു​ഗ്രഹം തേടുന്നതാണ്
വീഡിയോയിൽ ഉള്ളത്. ബാലേട്ടനിൽ തന്റെ മക്കളായി അഭിനയിച്ച ​ഗോപികയോടും സഹോദരിയോടും മോഹൻലാൽ
വാത്സല്യപൂർവം ഇടപെടുന്നതും വീ‍ഡിയോയിലുണ്ട്. ‘ബാലേട്ടൻറെ കുട്ടികളൊക്കെ വളർന്നു’ എന്ന
കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.
