# അതിനുള്ള അവസരം ചേച്ചി ഉണ്ടാക്കിയിട്ടില്ല !! ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഗൗരി നന്ദ

- Link: https://ml.b4blaze.com/film-news/gowri-nanda-asking-about-her-fanse-question
- Published: 2020-04-21T10:43:57+05:30
- Author: Rahul

അയ്യപ്പനും കോശിയിലെയും കണ്ണമ്മയെ ആരും പെട്ടെന്ന് മറക്കില്ല, ആ ഒരൊറ്റ കഥാപാത്രത്തിലൂടെ
പ്രേക്ഷകരുടെ ഹൃദയം കവരാൻ ഗൗരിക്ക് കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് ശക്തമായ ഒരു കഥാപാത്രത്തെ
അവതരിപ്പിച്ച് ഗൗരി സിനിമയിലേക്ക്‌ തിരിച്ചെത്തിയത്. അയ്യപ്പനും കോശിയിലെ പ്രകടനത്തിന്
തിയ്യേറ്ററില്‍ കൈയ്യടി നേടിയ താരം കൂടിയാണ് ഗൗരി നന്ദ.  ഫേസ്ബുക്ക് ലൈവില്‍ ജീവിതത്തില്‍
തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു.

![gouri nanda](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/gouri-
nanda.jpg?resize=640%2C453&ssl=1)

ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് വളരെ രസകരമായ
രീതിയിലാണ് നടി മറുപടി നല്‍കിയത്. ഇല്ലല്ലോ ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ്
കിട്ടാന്‍ അവസരമുണ്ടാക്കിയില്ല എന്നാണ് ചിരിച്ചുകൊണ്ട് ഗൗരി മറുപടി നല്‍കിയത്. സിനിമാ
ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നും ഗൗരി നന്ദ പറഞ്ഞു.
എല്ലാവരും കണ്ണമ്മ എന്ന് വിളിക്കുമ്ബോള്‍ ഏറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.കണ്ണമ്മയെ
പോലെ കരുത്തുറ്റ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും
ലൈവില്‍ നടി പറഞ്ഞു.

![gouri nanda 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/gouri-
nanda-1.jpg?resize=860%2C960&ssl=1)

കൂടാതെ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും
തന്റെ ലോക്ക് ഡൗണ്‍ ദിനങ്ങളെക്കുറിച്ചും ഫേസ്ബുക്ക് ലൈവില്‍ നടി സംസാരിച്ചു. സച്ചിയുടെ
സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് ഗൗരി 
നന്ദ എത്തിയത്. സിനിമയില്‍ പൃഥ്വിരാജുമൊത്തുളള രംഗത്തിന് മികച്ച പ്രേക്ഷക പ്രശംസയായിരുന്നു
നടിക്ക് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു
അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു
ഇത്.
