# ഒരു ദിവസം തന്നെ മൂന്നു തരത്തിലുള്ള ചടങ്ങുകൾ ആയിരുന്നു, അനുഭവം പങ്കുവെച്ച് ജി.പി

- Link: https://ml.b4blaze.com/film-news/gp-about-wedding
- Published: 2021-07-13T15:02:34+05:30
- Author: Sreekumar

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ഗോവിന്ദ് പത്മസൂര്യ, നടൻ എന്നതിനേക്കൾ
നല്ലൊരു അവതാരകൻ ആണ് ജിപി, നിരവധി ആരാധകർ ആണ് ജിപി ക്ക് ഉള്ളത്, ഇപ്പോൾ അല്ലു അർജുൻ
നായകനായ വൈകുണ്ഠപുരത്ത് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജിപി ആയിരുന്നു.
സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജി.പി പ്രേക്ഷകർക്ക് പരിചിതമായത് റിയാലിറ്റി ഷോകളിൽ
കൂടിയാണ്,.  ഡാഡി കൂൾ എന്ന ചിത്രത്തിലെ പ്രകടനമാണ് ജി.പി എന്ന നടനെ ആരാധകർ മനസ്സിലാക്കിയത്,
സിനിമയിൽ താരം അവതരിപ്പിച്ചത് ശ്രീകാന്ത് എന്ന മലയാളി ക്രിക്കറ്റ് താരത്തെ ആയിരുന്നു,
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായി ജി.പി 
എത്തിയതോടെ മലയാളികളുടെ പ്രിയതാരമായി ജി.പി എത്തി. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി
വന്നിട്ടേയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/gp.jpg?resize=576%
2C604&ssl=1)

ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്, തന്റെ
യൂട്യൂബ് ചാനളിലൂടെ ഒരു ദിവസം മൂന്ന് കല്യാണം കഴിച്ചതിനെക്കുറിച്ചുള്ള ഒരു അനുഭവമാണ്
താരം പങ്കുവെച്ചിരിക്കുന്നത്,  മൂന്ന് തരത്തിലുള്ള കല്യാണങ്ങൾ. ഒന്ന് മലയാളി ഹിന്ദു
വെഡ്ഡിങ്, തമിഴ് ഹിന്ദു വെഡ്ഡിങ്, തെലുങ്ക് ഹിന്ദി വെഡ്ഡിങ്. പല തരത്തിലുള്ള വേഷവിധാനങ്ങളും
ഇമോഷനുമായിരുന്നു കല്യാണത്തിന്.  അതുകൊണ്ട് തന്നെ ഇനി യഥാർത്ഥ കല്യാണത്തിൽ ഒരു ടെൻഷനും
കാണില്ല എന്നാണ് ജി.പി പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/gp-marriage.jpg?
resize=960%2C540&ssl=1)

അല്ലു അര്‍ജുന്‍ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളില്‍
എത്തിയ ജിപി ചിത്രം. നടന്‍ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.
സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും 
ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണ് ‘അല വൈകുണ്ഡപുരം’.
